Aircraft: ലാൻഡിങ്ങിനിടെ പരിശീലന വിമാനം തകര്‍ന്ന് വീണു; രണ്ട് പേർക്ക് പരിക്ക്

പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന റെഡ് ബേര്‍ഡ് എന്ന ഫ്ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Oct 22, 2023, 10:40 AM IST
  • ലാൻഡിങ്ങിനിടെയാണ് അപകടം സംഭവിച്ചത്.
  • രണ്ട് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
  • അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Aircraft: ലാൻഡിങ്ങിനിടെ പരിശീലന വിമാനം തകര്‍ന്ന് വീണു; രണ്ട് പേർക്ക് പരിക്ക്

പുനെ: പുനെയില്‍ പരിശീല വിമാനം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഗോജുഭാവി ഗ്രാമത്തിൽ രാവിലെ 6.40നാണ് പരിശീലനത്തിനിടെ വിമാനം തകർന്ന് വീണത്. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന റെഡ് ബേര്‍ഡ് എന്ന ഫ്ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. രണ്ട് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാമത്തെ അപകടമാണ് സംഭവിക്കുന്നത്. ഒക്ടോബര്‍ 19ന് പുനെയില്‍ പരിശീലന വിമാനം തകര്‍ന്ന് വീണിരുന്നു.

Calcutta HighCourt: കൗമാരക്കാര്‍ ലൈംഗിക പ്രേരണകള്‍ നിയന്ത്രിക്കണം; കല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത: കൗമാരക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തങ്ങളുടെ ലൈംഗിക പ്രേരണകള്‍ നിയന്ത്രിക്കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി. ഇതര ലിംഗത്തില്‍പ്പെട്ടവരുടെ അന്തസ്സും ശാരീരിക സ്വാതന്ത്ര്യവും സ്വകാര്യതയും മാനിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് കോടതി മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. പോക്‌സോ കേസില്‍ കൗമാരക്കാരന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച സെഷന്‍സ് കോടതി വിധി റദ്ദാക്കിക്കൊണ്ടാണിത്.

പ്രായപൂര്‍ത്തിയാകാത്ത തന്റെ പെണ്‍സുഹൃത്തുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടർന്ന് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട ആണ്‍കുട്ടി നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതിയുടെ ഈ നിരീക്ഷണങ്ങള്‍. കൂടാതെ തന്റെ സമ്മത പ്രകാരമാണ് കൗമാരക്കാരനായ തന്റെ ആണ്‍സുഹൃത്തുമായി ബന്ധപ്പെട്ടതെന്നും തങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെന്നും പെണ്‍കുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു.

ജസ്റ്റിസുമാരായ ചിത്ത രഞ്ജന്‍ ദാസ്, പാര്‍ത്ഥസാരഥി സെന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് സെഷന്‍സ് കോടതി വിധി റദ്ദാക്കുകയും പ്രായപൂര്‍ത്തിയാകാത്തവരുടെ ലൈംഗിക ബന്ധം സംബന്ധിച്ച നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന് സ്‌കൂളുകളില്‍ സമഗ്ര ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മിൽ ഉണ്ടാകുന്ന ലൈംഗിക ബന്ധം സ്വാഭാവികമാണെന്നും. എന്നാല്‍, അത്തരം പ്രേരണകളെ നിയന്ത്രിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. അത്തരം നൈമിഷികമായ പ്രേരണകള്‍ക്ക് പെണ്‍കുട്ടികള്‍ വഴങ്ങരുത് എന്നും കോടതി ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടികളുടെ കടമയാണ് സ്വന്തം ശരീരത്തിന്റെ അന്തസ്സ്, ആത്മാഭിമാനം എന്നിവയ്ക്കുള്ള അവകാശം സംരക്ഷിക്കേണ്ടത് എന്നും ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അഭിമാനത്തെയും സ്വകാര്യതയെയും ബഹുമാനിക്കേണ്ടത് അനിവാര്യമാണ്. അതിനായി അവരെ പരിശീലിപ്പിക്കണമെന്നും കോടതി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News