ബെംഗളൂരു: വിവാഹം കഴിക്കാനായി അനുയോജ്യയായ പെണ്ണിനെ കണ്ടെത്താൻ സാധിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര കർണാടകയിലെ യെല്ലപ്പുരിലെ വജ്രലി സ്വദേശിയായ നാഗരാജ ഗണപതി ഗവോർ(35) എന്ന യുവാവാണ് ജീവനൊടുക്കിയത്. മരത്തിൽ കെട്ടിത്തൂങ്ങിയാണ് മരിച്ചത്. ഏറെ നാൾ അന്വേഷിച്ചിട്ടും വധുവിനെ കണ്ടെത്താനാകാത്തതിലും ഉചിതമായ തൊഴിൽ ലഭിക്കാത്തതിലും ഇയാൾ മനോവിഷമത്തിലായിരുന്നെന്നാണ് സൂചന.
ഗ്രാമത്തിൽ ഒരു ഭാഗത്തു ചെന്ന് ബൈക്ക് നിർത്തി കയർ ഉപയോഗിച്ച് മരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. ബിരുദ പഠനം പൂർത്തിയാക്കിയ ഇയാൾക്ക് തന്റെ വിദ്യാഭ്യാസത്തിന് അനുയോജ്യമായ തൊഴിലൊന്നും ലഭിച്ചിരുന്നില്ല. തൊഴിൽരഹിതനായതിനാൽ തന്നെ ഇയാൾക്ക് വിവാഹമൊന്നും ശരിയായതുമില്ല. ഇതിൽ ഏറെനാളായി ഇയാൾ വിഷമത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. തൊഴിലൊന്നും ലഭിക്കാത്തതിനാൽ കൃഷിയിലേക്ക് ഇറങ്ങിയെങ്കിലും ശാരീരിക പ്രശ്നങ്ങൾ നാഗരാജയെ അലട്ടിയിരുന്നു.
ALSO READ: ഇനി വെറും 6000 എണ്ണം മാത്രം; കേരളത്തിൽ നായകൾക്കെതിരായ അക്രമം തടയാൻ സുപ്രീം കോടതിയിൽ ഹർജി
അതേസമയം തമിഴ്നാട്ടിൽ അഴിമതി കേസിൽ ഇഡിയുടെ അന്വേഷണം നേരിടുന്ന സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടിയിൽ വീണ്ടും ട്വിസ്റ്റ്. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബാലാജിയെ സംസ്ഥാന മന്ത്രിസഭയിൽ നിന്നും പുറത്താക്കിയ നടപടി ഗവർണർ കഴിഞ്ഞ ദിവസം വൈകിട്ടോടെ മരവിപ്പിച്ചു. വിഷയവുമായി ബന്ധപ്പെട്ട് അറ്റോർണി ജനറലുമായി കൂടിയാലോചിച്ച് വരികയാണെന്നും തീരുമാനം മരവിപ്പിച്ചിരിക്കുകയാണെന്നും ഗവർണറുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ ശുപാർശ ലഭിക്കാതെയായിരുന്നു ഇന്നലെ ഗവർണർ ആർ.എൻ രവി സംസ്ഥാന മന്ത്രിസഭയിൽ നിന്നും ബാലാജിയെ നീക്കം ചെയ്തത്.
വകുപ്പുകളൊന്നുമില്ലാതെ സംസ്ഥാന ക്യാബിനറ്റിൽ ബാലാജി തുടരുന്നത് ഭരണഘടനയെയും കേസിനെയും ബാധിക്കുമെന്ന് അറിയിച്ചുകൊണ്ടാണ് തമിഴ്നാട് രാജ്ഭവൻ വാർത്തക്കുറിപ്പ് ഇറക്കിയിരുന്നത്. ഇഡിയുടെ കസ്റ്റഡിയിൽ തുടരുന്ന ബാലാജി കേസുകളിൽ പ്രതിയാണെന്നും അദ്ദേഹം തന്റെ മന്ത്രിപദം ഉപയോഗിച്ച് കേസിനെ സ്വാധീനിക്കുകയും അത് സംസ്ഥാനത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ ബാധിക്കുമെന്നും രാജ്ഭവൻ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. സെന്തിലിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സെന്തില്ലിന്റെ വകുപ്പകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകി, തുടർന്ന് വകുപ്പില്ലാ മന്ത്രിയായി ക്യാബിനെറ്റിൽ നിലനിർത്തി. ഗവർണർ ആർ.എൻ രവി ഈ നടപടിയെ എതിർക്കുകയായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഈ നടപടി ഗവർണർ മരവിപ്പിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...