മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്നും 19. 79 കോടി രൂപ വിലതിക്കുന്ന മയക്കുമരുന്ന് പിടികൂടി. 1979ഗ്രാം കൊക്കെയ്ൻ ആണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) ഒരു യുവതിയിൽ നിന്നും പിടികൂടിയത്.കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ നിന്നും മുംബൈയിലെത്തിയതാണ് യുവതി.
അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഷൂസ്, മോയ്സ്ചറൈസർ ബോട്ടിൽ, ഷാംപൂ ബോട്ടിൽ തുടങ്ങിയവയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.ശാസ്ത്രീയമായി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇത് കൊക്കെയ്ൻ ആണെന്ന് സ്ഥിതീകരിച്ചത്.
1979 ഗ്രാം കൊക്കെയ്നാണ് യുവതിയിൽ നിന്നും പിടിച്ചെടുത്തത്. വിപണിയിൽ ഇതിന് ഏകദേശം 19. 79 കോടി രൂപ വിലമതിക്കും. യുവതിയെ അറസ്റ്റ് ചെയ്തതിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. കള്ളക്കടത്തിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.