ന്യൂഡൽഹി: പുതുവർഷപ്പിറവിയ്ക്ക് (New Year) ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 31 ഡിസംബർ 2020 അതായത് ഇന്ന് രാത്രി 12 മണിക്ക് ഇന്ത്യയിലെ ജനങ്ങൾ പുതുവർഷത്തെ സ്വാഗതം ചെയ്യും. എല്ലായിടത്തും ആളുകൾ പുതുവത്സരം ആഘോഷിക്കുന്നതും ആശംസകൾ അറിയിക്കുന്നതും (Happy New Year 2021) നിങ്ങൾക്ക് കാണാനും കേൾക്കാനും കഴിയും.
2021-നെ സ്വാഗതം ചെയ്യുന്നതിന് നിങ്ങൾക്ക് രാത്രി 12 മണിവരെ കാത്തിരിക്കണം. എന്നാൽ പല രാജ്യങ്ങളിലും വെടിക്കെട്ടും വർണ്ണാഭമായ ആഘോഷങ്ങളുമായി ഇന്ത്യയിലെ പുതുവത്സരാഘോഷത്തിന് (New Year Celebration In India) വളരെ മുമ്പുതന്നെ ആരംഭിക്കുന്നു. ഇന്ത്യക്ക് മുമ്പായി പുതുവത്സരാഘോഷം (New Year Celebration) ആരംഭിക്കുന്ന രാജ്യങ്ങളെക്കുറിച്ച് അറിയാം.
Also Read: YEAR ENDER 2020: ഇക്കൊല്ലം മലയാളികൾ ഏറ്റുപാടിയ Super Hit Songs ഇവയാണ്
ലോകത്ത് ആദ്യമായി പുതുവത്സരത്തെ വരവേൽക്കുന്നത് സമോവയിലും (Samoa) ക്രിസ്മസ് ദ്വീപ് (Christmas Island)/കിരിബതിയിലും (Kiribati)ആണ്. ഇന്ത്യൻ സമയം അനുസരിച്ച് ഡിസംബർ 31 ന് ഉച്ചകഴിഞ്ഞ് 3:30 ന് അവിടെ പുതുവർഷം ആരംഭിക്കും. ഇതിനുശേഷം ന്യൂസിലാൻഡ് (New Zealand), റഷ്യ (Russia), ഓസ്ട്രേലിയ (Australia) എന്നിവിടങ്ങളിൽ പുതുവത്സരത്തെ സ്വാഗതം ചെയ്യും.
ഏഷ്യൻ രാജ്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം പുതുവത്സരം ജപ്പാനിലും (Japan) ദക്ഷിണ കൊറിയയുമാണ് (South Korea) ആഘോഷിക്കുന്നത്. ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ഇന്ത്യയുടെ സമയമനുസരിച്ച് ഡിസംബർ 31 ന് രാത്രി 8:30 ന് പുതുവത്സരം ആരംഭിക്കും.
ഇന്ത്യയുടെ അയൽ രാജ്യത്ത് ഈ സമയം പുതുവർഷം ആഘോഷിക്കും
ഇന്ത്യയുടെ അയൽരാജ്യമായ ചൈന (China), ബംഗ്ലാദേശ് (Bangladesh), മ്യാൻമർ (Myanmar), നേപ്പാൾ (Nepal) എന്നിവിടങ്ങളിൽ ഇന്ത്യക്ക് മുമ്പ് പുതുവർഷം ആഘോഷിക്കും. ചൈനയിൽ ഡിസംബർ 31 ന് ഇന്ത്യൻ സമയം രാത്രി 9:30 ന് പുതുവത്സരം ആഘോഷിക്കും. അതേസമയം മ്യാന്മാറിൽ ന്യൂ ഇയർ ആഘോഷം രാത്രി 11 നും ബംഗ്ലാദേശിൽ രാത്രി 11:30 നും പുത്തവത്സരത്തെ വരവേൽക്കും. (ഹാപ്പി ന്യൂ ഇയർ 2021) നടക്കും.
അയൽരാജ്യമായ നേപ്പാളിൽ രാത്രി 11:45 നും പാകിസ്ഥാനിൽ അരമണിക്കൂറിനുശേഷം അതായത് 12:30 നും ന്യൂ ഇയർ (Happy New Year 2021) ആഘോഷിക്കും.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy