Gas Leak: ടാങ്കറിൽ നിന്ന് വാതക ചോർച്ച, 10 പേർക്ക് ദേഹാസ്വാസ്ഥ്യം, സംഭവം കണ്ണൂരിൽ

എട്ട് പേരെ പരിയാരം മെഡിക്കൽ കോളേജിലും മറ്റ് രണ്ട് പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 29, 2024, 03:26 PM IST
  • മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലാണ് ചോർച്ച ഉണ്ടായത്.
  • തുടർന്ന് ടാങ്കറിൽ നിന്ന് മറ്റൊരു ടാങ്കറിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് മാറ്റുന്നതിനിടെ സമീപത്ത് താമസിക്കുന്നവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു.
Gas Leak: ടാങ്കറിൽ നിന്ന് വാതക ചോർച്ച, 10 പേർക്ക് ദേഹാസ്വാസ്ഥ്യം, സംഭവം കണ്ണൂരിൽ

കണ്ണൂർ: രാമപുരത്ത് ടാങ്കറിൽ നിന്ന് വാതക ചോർച്ച. വാതക ചോർച്ചയെ തുടർന്ന് സമീപത്തെ നഴ്സിംഗ് കോളേജിലെ 10 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതിൽ എട്ട് പേരെ പരിയാരം മെഡിക്കൽ കോളേജിലും മറ്റ് രണ്ട് പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലാണ് ചോർച്ച ഉണ്ടായത്. തുടർന്ന് ടാങ്കറിൽ നിന്ന് മറ്റൊരു ടാങ്കറിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് മാറ്റുന്നതിനിടെ സമീപത്ത് താമസിക്കുന്നവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഇതേതുടർന്ന് വാതകം മാറ്റുന്നത് നിർത്തിവച്ചു. വാതകം പഴയ ടാങ്കറിൽ തന്നെ നിലനിർത്തി ചോർച്ച അടച്ച് യാത്ര തുടരാനാണ് തീരുമാനം. 

Road Accident: മുംബൈ-നാഗ്പൂർ എക്സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ജൽനയിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചതായി റിപ്പോർട്ട്. മുംബൈ – നാഗ്പുർ എക്സ്പ്രസ് വേയിൽ വെള്ളിയാഴ്ച അർധ രാത്രിയോടെയായിരുന്നു അപകടം നടന്നത്.

അപകടത്തിൽ കുറച്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  കാറുകളിലൊന്ന് സമീപത്തെ പെട്രോൾ പമ്പിലേക്ക് ക‍യറ്റാനായി തെറ്റായ ദിശയിൽ സഞ്ചരിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.

സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർന്ന് ഏതാനും സമയത്തേക്ക് തടസപ്പെട്ട ഗതാഗതം പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തു. കനത്ത മഴയ്ക്കിടെ മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സംഭവം നടന്നത് ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7:45 ഓടെയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News