Idukki Lorri Accident: ഇടുക്കിയിൽ ടാർമിക്സുമായി വന്ന ടിപ്പർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് വീട്ടിലേക്ക് ഇടിച്ചു കയറി

Idukki Lorri Accident:  ഇയാളെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച്ച വൈകിട്ട് 4.30 ഓടുകൂടിയാണ് സംഭവം. തൂക്കുപാലം - അൻപതേക്കർ റോഡിൻറെ ടാറിങ് ജോലികൾക്കായി എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Feb 17, 2024, 07:22 PM IST
  • സമീപവാസിയുടെ വീടിൻ്റെ ചുറ്റുമതിൽ ഇടിച്ച് തകർത്തുകൊണ്ടാണ് ലോറി നിന്നത്.
  • ഇന്ന് സ്കൂൾ അവധിയായതിനാൽ കുട്ടികൾ മുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന സമയത്താണ് അപകടം സംഭവിച്ചത്.
Idukki Lorri Accident: ഇടുക്കിയിൽ ടാർമിക്സുമായി വന്ന ടിപ്പർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് വീട്ടിലേക്ക് ഇടിച്ചു കയറി

ഇടുക്കി: ഇടുക്കി തൂക്കുപാലത്ത് ടാർമിക്സുമായി വന്ന ടിപ്പർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് വീട്ടിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ ആയ ഡ്രൈവർ ബിജുവിനാണ് പരിക്കേറ്റത്. ഇയാളെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച്ച വൈകിട്ട് 4.30 ഓടുകൂടിയാണ് സംഭവം. തൂക്കുപാലം - അൻപതേക്കർ റോഡിൻറെ ടാറിങ് ജോലികൾക്കായി എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ALSO READ: പാഴ്സൽ വാങ്ങിയ ബീഫ് റോസ്റ്റിൽ ചത്ത പഴുതാര; തൃശൂരിൽ ആരോഗ്യ വകുപ്പ് കട പൂട്ടിച്ചു

സമീപവാസിയുടെ വീടിൻ്റെ ചുറ്റുമതിൽ ഇടിച്ച് തകർത്തുകൊണ്ടാണ് ലോറി നിന്നത്. ഇന്ന് സ്കൂൾ അവധിയായതിനാൽ കുട്ടികൾ മുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. കുട്ടികൾ ഓടി രക്ഷപ്പെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്. കുത്തിറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News