ADM Naveen Babu Death: കൈവിട്ട് പാർട്ടി; പിപി ദിവ്യ കീഴടങ്ങിയേക്കും

ADM Naveen Babu Death: പൊലീസിന് നടപടിയുമായി മുന്നോട്ട് പോകാമെന്നും ദിവ്യയെ പാ‍ർട്ടി സംരക്ഷിക്കില്ലെന്നും ഇടതുമുന്നണി കൺവീനർ  ടിപി രാമകൃഷ്ണൻ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Oct 29, 2024, 01:15 PM IST
  • പിപി ദിവ്യ കോടതിയിൽ കീഴടങ്ങിയേക്കുമെന്ന് വിവരം
  • കീഴടങ്ങാൻ പാർട്ടി നിർദ്ദേശം നൽകി
  • പൊലീസ് സ്വതന്ത്രമായ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു
ADM Naveen Babu Death: കൈവിട്ട് പാർട്ടി; പിപി ദിവ്യ കീഴടങ്ങിയേക്കും

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പിപി ദിവ്യ കോടതിയിൽ കീഴടങ്ങിയേക്കുമെന്ന് സൂചന. ഉടൻ കീഴടങ്ങണമെന്ന് ദിവ്യക്ക് സിപിഐഎം നിർദ്ദേശം നൽകി.  ജാമ്യം തള്ളിയതിന് പിന്നാലെയാണ് പാർട്ടി ഇടപെടൽ.

പൊലീസിന് നടപടിയുമായി മുന്നോട്ട് പോകാമെന്നും ദിവ്യയെ പാ‍ർട്ടി സംരക്ഷിക്കില്ലെന്നും ഇടതുമുന്നണി കൺവീനർ  ടിപി രാമകൃഷ്ണൻ പറഞ്ഞു. പാർട്ടി നവീന്റെ കുടുംബത്തോടൊപ്പമാണെന്നും പൊലീസ് സ്വതന്ത്രമായ നിലപാട് സ്വീകരിക്കുമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു. 

Read Also: നീലേശ്വരം വെടിക്കെട്ട് അപകടം; പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെ, ക്ഷേത്രഭാരവാഹികൾ കസ്റ്റഡിയിൽ

അതേസമയം പിപി ദിവ്യയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് പൊലീസ്. സിറ്റി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിന് ഇപ്പോൾ തടസ്സമില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് ജില്ലയിൽ നടക്കുന്നത്. 

ദിവ്യ അന്വേഷണവുമായി സഹകരിക്കുമെന്ന് ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ.  മുൻകൂർ ജാമ്യം എല്ലാത്തിന്റയും അവസാനമല്ലെന്നും വിധി പകർപ്പ് കിട്ടിയാലുടൻ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News