കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തിരിച്ചടി നേരിട്ട് പിപി ദിവ്യ. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രതി ചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. ജഡ്ജി കെടി നിസാർ അഹമ്മദാണ് ജാമ്യം തള്ളിയത്.
ആഗ്രഹിച്ച വിധിയെന്നും നിയമപോരാട്ടം തുടരുമെന്നും നവീന്റെ കുടുംബം പ്രതികരിച്ചു. പൊലീസിൽ നിന്ന് നീതി ലഭിച്ചിട്ടില്ലെന്നും ദിവ്യയെ അറസ്റ്റ് ചെയ്യാമായിരുന്നു, എന്നാൽ ഇതുവരെ അത് ചെയ്തിട്ടില്ലെന്നും നവീന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.
വിധി പകർപ്പ് കിട്ടിയാലുടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ പറഞ്ഞു. ദിവ്യ അന്വേഷണവുമായി സഹകരിക്കും. മുൻ കൂർ ജാമ്യം എല്ലാത്തിന്റയും അവസാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയം നോക്കിയിട്ടില്ല. നിയമവഴി മാത്രമാണ് മുന്നിൽ. ദിവ്യക്ക് പരമാവധി ശിക്ഷ ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും നവീന്റെ സഹോദരൻ പ്രവീൺ ബാബു പ്രതികരിച്ചു.
ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാം. വിധി വരുന്നതുവരെ അറസ്റ്റ് ഒഴിവാക്കണമെന്ന് അപേക്ഷയും നൽകാം. ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. എന്നാൽ, അറസ്റ്റിനു മുൻപ് ദിവ്യയ്ക്കു മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങുകയുമാകാം.
അതേസമയം പിപി ദിവ്യ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രി രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് ചികിത്സ തേടിയത്. അരമണിക്കൂറോളം ദിവ്യ ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ചില പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതായി റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.