Vizhinjam Accident: ടിപ്പർ ലോറിയിൽ നിന്ന് കല്ല് തെറിച്ചു വീണ് യുവാവ് മരിച്ച സംഭവത്തിൽ നടത്തിയ സർവ്വകക്ഷിയോഗം അലസിപ്പിരിഞ്ഞു; നഷ്ടപരിഹാരത്തിലും തീരുമാനമായില്ല

Vizhinjam Road Accident: എക്സൈസ്, എംവിഡി, പോലീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വാഹന പരിശോധനകൾ ശക്തമാക്കാൻ സർവ്വകക്ഷി യോ​ഗത്തിൽ തീരുമാനമായി. 

Written by - Zee Malayalam News Desk | Last Updated : Mar 21, 2024, 05:49 PM IST
  • സർവ്വകക്ഷിയോ​ഗത്തിൽ നിന്ന് കോൺ​ഗ്രസ് വിട്ടുനിന്നു
  • അദാനി​ ​ഗ്രൂപ്പിനെ സംരക്ഷിക്കാനാണ് യോ​ഗം വിളിച്ചുകൂട്ടിയതെന്ന് കോൺ​ഗ്രസ് ആരോപിച്ചു
Vizhinjam Accident: ടിപ്പർ ലോറിയിൽ നിന്ന് കല്ല് തെറിച്ചു വീണ് യുവാവ് മരിച്ച സംഭവത്തിൽ നടത്തിയ സർവ്വകക്ഷിയോഗം അലസിപ്പിരിഞ്ഞു; നഷ്ടപരിഹാരത്തിലും തീരുമാനമായില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ല് കയറ്റിപ്പോകുകയായിരുന്ന ലോറിയിൽ നിന്ന് കല്ല് തെറിച്ചുവീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തിൽ സർവ്വകക്ഷിയോ​ഗം ചേർന്നു. യുവാവ് മരിച്ച സംഭവത്തിൽ നീതി ആവശ്യപ്പെട്ട് വിളിച്ച സർവ്വകക്ഷിയോ​ഗത്തിൽ നിന്ന് കോൺ​ഗ്രസ് വിട്ടുനിന്നു. അദാനി​ ​ഗ്രൂപ്പിനെ സംരക്ഷിക്കാനാണ് യോ​ഗം വിളിച്ചുകൂട്ടിയതെന്ന് കോൺ​ഗ്രസ് ആരോപിച്ചു.

കരിങ്കല്ല് ഉൾപ്പെടെയുള്ള വസ്തുക്കളുമായി അമിതഭാരം കയറ്റിവരുന്ന വാഹനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കോൺ​ഗ്രസ് പ്രതിഷേധം. അനന്തുവിന്റെ കുടുംബത്തിനോട് അനുഭാവപൂർണമായ ഒരു തീരുമാനമെടുക്കാൻ യോ​ഗത്തിന് കഴിഞ്ഞില്ലെന്നും കോൺ​ഗ്രസ് ആരോപിച്ചു.

ALSO READ: ലോറിയിൽ നിന്ന് കല്ല് തെറിച്ചുവീണു; സ്കൂട്ടർ യാത്രക്കാരനായ മെഡിക്കൽ വിദ്യാർഥിക്ക് ദാരുണാന്ത്യം

ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിലാണ് സർവ്വകക്ഷിയോ​ഗം ചേർന്നത്. എക്സൈസ്, എംവിഡി, പോലീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വാഹന പരിശോധനകൾ ശക്തമാക്കാൻ സർവ്വകക്ഷി യോ​ഗത്തിൽ തീരുമാനമായി.

ഭാരം കയറ്റിവരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രത്യേക പാത നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആലോചിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. രണ്ട് ദിവസത്തിനുള്ളിൽ കൃത്യമായ രൂപരേഖ നൽകാൻ കഴിയുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News