Ambedkar Chair: അംബേ​ദ്ക്കർ ചെയറിനെ വിലക്കിയത് അം​ഗീകരിക്കാനാവില്ല: കെ.സുരേന്ദ്രൻ

ദിവസവും ദളിത്- മുസ്ലിം ഐക്യത്തെ കുറിച്ച് വാചാലരാകുന്നവരുടെ തനിനിറം ഇതിലൂടെ വ്യക്തമായിരിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Jul 26, 2021, 10:56 PM IST
  • ദിവസവും ദളിത്- മുസ്ലിം ഐക്യത്തെ കുറിച്ച് വാചാലരാകുന്നവരുടെ തനിനിറം ഇതിലൂടെ വ്യക്തമായിരിക്കുകയാണ്
  • ഭരണഘടനാ ശിൽപ്പിയുടെ പേരിലുള്ള ചെയർ സ്ഥാപിക്കാത്ത യൂണിവേഴ്സിറ്റിയുടെ നടപടിയിൽ ദേശസ്നേഹികൾ പ്രതിഷേധിക്കണം
  • കോൺ​ഗ്രസ്-സിപിഎം നേതൃത്വം ഈ കാര്യത്തിൽ നിലപാട് വ്യക്തമാക്കണം.
Ambedkar Chair: അംബേ​ദ്ക്കർ ചെയറിനെ വിലക്കിയത് അം​ഗീകരിക്കാനാവില്ല: കെ.സുരേന്ദ്രൻ

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ പണമില്ലെന്ന് പറഞ്ഞ് അംബേദ്ക്കർ ചെയർ സ്ഥാപിക്കാതിരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്മ്യൂണിസ്റ്റുകാരുടെ രക്തത്തിലലിഞ്ഞു ചേർന്ന അംബേദ്ക്കർ വിരുദ്ധതയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്.

ALSO READ: Kerala COVID Update : ഞായറാഴ്ച പരിശോധന നിരക്ക് കുറഞ്ഞിട്ടും ഇന്ന് 11,000ത്തിന് മുകളിൽ കോവിഡ് കണക്ക്, മരണം 136

 മൗലാനാ അബ്ദുൾ കലാം ചെയർ ഉൾപ്പെടെ മറ്റുള്ളവരുടെ പേരിലുള്ള ചെയറുകൾ സ്ഥാപിച്ച യൂണിവേഴ്സിറ്റിയുടേയും സർക്കാരിന്റെയും ദളിത് വിരുദ്ധ മനോഭാവത്തിന്റെ ഉദ്ദാഹരണമാണ് അംബേദ്ക്കറിനോടുള്ള ഈ അനീതി. കോൺ​ഗ്രസ്-സിപിഎം നേതൃത്വം ഈ കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. 

ALSO READ : Mukesh Methil Devika Divorce : നടൻ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന് റിപ്പോർട്ട്

ദിവസവും ദളിത്- മുസ്ലിം ഐക്യത്തെ കുറിച്ച് വാചാലരാകുന്നവരുടെ തനിനിറം ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. ഭരണഘടനാ ശിൽപ്പിയുടെ പേരിലുള്ള ചെയർ സ്ഥാപിക്കാത്ത യൂണിവേഴ്സിറ്റിയുടെ നടപടിയിൽ ദേശസ്നേഹികൾ പ്രതിഷേധിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News