Death: ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ കുളത്തിൽ വീണു; വിദ്യാർത്ഥി മുങ്ങി മരിച്ചു

Student drowned to death in Angamaly: കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ ബോൾ എടുക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 07:58 PM IST
  • പീച്ചാനിക്കാട് മുന്നൂർപ്പിള്ളി വീട്ടിൽ അഭിനവ് രവിയാണ് മരിച്ചത്.
  • കൊരട്ടി എൽ എഫ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
  • ഉപയോഗ ശൂന്യമായി കിടന്ന പാറക്കുളത്തിലാണ് അപകടം ഉണ്ടായത്.
Death: ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ കുളത്തിൽ വീണു; വിദ്യാർത്ഥി മുങ്ങി മരിച്ചു

അങ്കമാലി: കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ ബോൾ എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥി മുങ്ങി മരിച്ചു. പീച്ചാനിക്കാട് മുന്നൂർപ്പിള്ളി വീട്ടിൽ അഭിനവ് രവിയാണ് മരിച്ചത്. 13 വയസായിരുന്നു. കൊരട്ടി എൽ എഫ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. 

കറുകുറ്റി പതിനഞ്ചാം വാർഡിൽ ഉപയോഗ ശൂന്യമായി കിടന്ന പാറക്കുളത്തിലാണ് അപകടം ഉണ്ടായത്. ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ കുളത്തിലേക്ക് വീണ് മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം.

ALSO READ: തിരുവനന്തപുരം മാറനല്ലൂരിൽ കോൺ​ഗ്രസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

മറ്റു കുട്ടികൾ വെള്ളം കുടിക്കാൻ പോയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. അരമണിക്കൂർ കഴിഞ്ഞിട്ടും അഭിനവിനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ 

തിരുവനന്തപുരം: കല്ലമ്പലത്ത്  യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കല്ലമ്പലം മാവിൻമൂട് ചിറ്റായിക്കോട് കോലയിത്ത് കളിലിൽ വീട്ടിൽ ബാബുവിന്റെ മകൻ രാജു (39) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

നാവായിക്കുളം കുന്നുംപുറംത്ത് സ്വകാര്യ വ്യക്തിയുടെ വയലിലെ കുളത്തിൽ ആണ് മൃതദേഹം കിടന്നത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ശേഷം രാജുവിനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് നാല് പേരെ ചോദ്യം ചെയ്യുകയും ഒരാളെ കസ്റ്റഡിയിൽ എടുത്തതായും കല്ലമ്പലം പോലീസ് പറഞ്ഞു. 

മൃതദേഹം കല്ലമ്പലം അഗ്നിരക്ഷാസേന കരയ്ക്കെത്തിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഭാര്യ: സാംസി

Trending News