Car Accident: കൊച്ചിയിൽ മത്സരയോട്ടത്തിനിടെ അപകടത്തിൽപ്പെട്ട കാര്‍ പൂര്‍ണമായും കത്തി നശിച്ചു

Car Accident In Kochi: അമിത വേഗതയിലായിരുന്ന തൊടുപുഴ സ്വദേശി അബ്ദുള്ളയുടെ കാറാണ് കത്തി നശിച്ചത്.  കാറിനകത്ത് രണ്ടുപേർ ഉണ്ടായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 06:52 AM IST
  • കൊച്ചിയിൽ മത്സരയോട്ടത്തിനിടെ അപകടത്തിൽപ്പെട്ട കാര്‍ പൂര്‍ണമായും കത്തി നശിച്ചു
  • ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭാവം
  • രണ്ടു കാറുകളും വിദ്യാർത്ഥികളാണ് ഓടിച്ചത്
Car Accident: കൊച്ചിയിൽ മത്സരയോട്ടത്തിനിടെ അപകടത്തിൽപ്പെട്ട കാര്‍ പൂര്‍ണമായും കത്തി നശിച്ചു

കൊച്ചി: പനമ്പിള്ളി നഗർ കല്ലുപാലത്തിന് സമീപം രണ്ടു കാറുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഡിവൈഡറിൽ ഇടിച്ചു അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭാവം.  രണ്ടു കാറുകളും വിദ്യാർത്ഥികളാണ് ഓടിച്ചത്.  

Also Read: മലപ്പുറത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

അമിത വേഗതയിലായിരുന്ന തൊടുപുഴ സ്വദേശി അബ്ദുള്ളയുടെ കാറാണ് കത്തി നശിച്ചത്.  കാറിനകത്ത് രണ്ടുപേർ ഉണ്ടായിരുന്നു. പനമ്പള്ളി പാലത്തിന് സമീപം വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നു.  കാർ കത്തി തുടങ്ങിയതോടെ ഇരുവരും ചാടി പുറത്തിറങ്ങി.  ഇതോടെ വാൻ അപകടം ഒഴിവായി. പരിക്കേറ്റ രണ്ടാമത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: Pradosh Vrat 2023: ശിവപ്രീതിക്ക് പ്രദോഷവ്രതം ഉത്തമം

ശേഷം ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വൈറ്റില മുതല്‍ തേവക്കല്‍ സ്വദേശി ഷഹീറിന്റെ മിനി കൂപ്പറും അബ്ദുള്ളയുടെ കാറും മത്സര ഓട്ടത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഏറെ നേരം ഇരുവരും മത്സരിച്ച് വാഹനമോടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കളി കാര്യമായതോടെയാണ് വൻ അപകടമുണ്ടായത്. ഇരുവരും തമ്മില്‍ മുന്‍ പരിചയമില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ രണ്ട് കാറും ഓടിച്ചിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ഇരുവര്‍ക്കുമെതിരെ അപകടകരമായ വിധത്തില്‍ വാഹനം ഓടിച്ചതിനും മത്സരയോട്ടം നടത്തിയതിനും കേസെടുത്തു. അപകടത്തിൽ കാറിന്റെ സ്റ്റിയറിങ് ലോക്ക് ആയി. ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തെത്തുടർന്ന് കാറിലെ ബാറ്ററിയിലുണ്ടായ തകരാറാണ് തീപിടിത്തതിനു കാരണമായതെന്നാണ്  അഗ്നിശമന സേന പറഞ്ഞത്. ബോണറ്റിൽ നിന്നാണ് തീപടർന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News