Supreme Court: 'കേന്ദ്ര റിപ്പോർട്ട് സഹായകരമല്ല'; സംസ്ഥാനത്ത് ജാതി സർവേ ഇല്ലെന്ന സൂചനയുമായി ചീഫ് സെക്രട്ടറി

Kerala Chief Secretary about Cast Survey: കേന്ദ്രസർക്കാർ നൽകിയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ സാമൂഹികവും വിദ്യാഭ്യസപരവുമായി പിന്നാക്കം നിൽക്കുന്ന ആളുകളെ കണ്ടെത്തുവാൻ സഹാകരമാകില്ല എന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 03:00 PM IST
  • മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് നൽകിയ കോടതി അലക്ഷ്യഹർജിയിലാണ് ഇപ്പോൾ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്.
  • സംവരണപ്പട്ടിക പരിഷ്കരിക്കുന്നതിന് വേണ്ടി സാമൂഹിക സാമ്പത്തിക സർവ്വേ പൂർത്തിയാക്കാൻ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല എന്നാണ് ട്രസ്റ്റിന്റെ വാദം
Supreme Court: 'കേന്ദ്ര റിപ്പോർട്ട് സഹായകരമല്ല'; സംസ്ഥാനത്ത് ജാതി സർവേ ഇല്ലെന്ന സൂചനയുമായി ചീഫ് സെക്രട്ടറി

ന്യൂ‍ഡൽഹി: കേരളത്തിൽ ജാതി സർവേ ഇല്ലെന്ന സൂചനയുമായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്ത് ചീഫ് സെക്രട്ടറി വി വേണു. സാമൂഹികവും വിദ്യഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന ആളുകളെ കണ്ടെത്തത് കേന്ദ്രസർക്കാർ ആണെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് നൽകിയ കോടതി അലക്ഷ്യഹർജിയിലാണ് ഇപ്പോൾ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. 

കേന്ദ്രസർക്കാർ നൽകിയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ സാമൂഹികവും വിദ്യാഭ്യസപരവുമായി പിന്നാക്കം നിൽക്കുന്ന ആളുകളെ കണ്ടെത്തുവാൻ സഹാകരമാകില്ല എന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ വ്യക്തമാക്കി. 

ALSO READ: ബന്ധത്തില്‍ നിന്ന് പിന്മാറിയാല്‍ പിതാവിനെ കൊല്ലുമെന്ന് ഭീഷണി; 15 കാരി ആത്മഹത്യ ചെയ്തു, പ്രതി പിടിയിൽ

സംവരണപ്പട്ടിക പരിഷ്കരിക്കുന്നതിന് വേണ്ടി സാമൂഹിക സാമ്പത്തിക സർവ്വേ പൂർത്തിയാക്കാൻ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല എന്നാണ് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റിന്റെ വാദം. ഇതിനു മറുപടിയായാണ് പ്രത്യേക ജാതി സർവ്വേ സംസ്ഥാനം നടത്താത്തത് സംബന്ധിച്ച് ചീഫ് സെക്രട്ടറി വിശദീകരണം നൽകിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News