Chintha Jerome: 'ചിന്ത ജെറോം ഒന്നേ മുക്കാൽ വര്‍ഷം താമസിച്ചത് റിസോർട്ടിൽ, ചെലവ് 38 ലക്ഷം'; സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്

Chintha Jerome resort controversy: കൊല്ലത്തെ ഒരു റിസോർട്ടിലാണ് ചിന്ത ഒന്നേമുക്കാൽ വർഷമായി കുടുംബത്തോടൊപ്പം താമസിക്കുന്നതെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ ആരോപണം. 38 ലക്ഷം രൂപയാണ് വാടകയിനത്തിൽ ഇതിനായി ചിലവ് വരുന്നത്. ഇതിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Feb 7, 2023, 09:49 AM IST
  • കൊല്ലം തങ്കശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ ഒന്നേമുക്കാൽ വർഷം ചിന്താ ജെറോം താമസിച്ചുവെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ ആരോപണം
  • അമ്മയുടെ ആയുർവേദ ചികിത്സയ്ക്ക് വേണ്ടി മാത്രമാണ് താൻ ഈ ഹോട്ടലിൽ താമസിച്ചതെന്നാണ് ചിന്ത ജെറോമിന്റെ വിശദീകരണം
  • വ്യക്തിപരമായ കാര്യമാണ് ഇതെന്നും മാസം 20,000 രൂപയാണ് വാടകയായി നൽകിയതെന്നും ചിന്ത പറഞ്ഞു
Chintha Jerome: 'ചിന്ത ജെറോം ഒന്നേ മുക്കാൽ വര്‍ഷം താമസിച്ചത് റിസോർട്ടിൽ, ചെലവ് 38 ലക്ഷം'; സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്

കൊല്ലം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതിയുമായി യൂത്ത് കോൺ​ഗ്രസ്. കൊല്ലത്തെ ഒരു റിസോർട്ടിലാണ് ചിന്ത ഒന്നേമുക്കാൽ വർഷമായി കുടുംബത്തോടൊപ്പം താമസിക്കുന്നതെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ ആരോപണം. 38 ലക്ഷം രൂപയാണ് വാടകയിനത്തിൽ ഇതിനായി ചിലവ് വരുന്നത്. ഇതിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം, അമ്മയുടെ ആയുർവേദ ചികിത്സയ്ക്ക് വേണ്ടി മാത്രമാണ് താൻ ഈ ഹോട്ടലിൽ താമസിച്ചതെന്നാണ് ചിന്ത ജെറോമിന്റെ വിശദീകരണം. വ്യക്തിപരമായ കാര്യമാണ് ഇതെന്നും മാസം 20,000 രൂപയാണ് വാടകയായി നൽകിയതെന്നും ചിന്ത പറഞ്ഞു. കൊല്ലം തങ്കശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ ഒന്നേമുക്കാൽ വർഷം ചിന്താ ജെറോം താമസിച്ചുവെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ ആരോപണം.

ALSO READ: Chintha Jerome Controversy: ചിന്താ ജെറോമിന്‍റെ പ്രബന്ധ വിവാദം; അന്വേഷണം തുടങ്ങി കേരള സർവകലാശാല

സീസൺ സമയങ്ങളിൽ പ്രതിദിനം 8500 രൂപ വരെ വാടക നൽകേണ്ട കോട്ടേജിലാണ് ചിന്ത ജെറോം താമസിച്ചതെന്നും ഒന്നേമുക്കാൽ വർഷം കൊണ്ട് 38 ലക്ഷത്തോളം രൂപ ചെലവായെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഇതിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിജിലൻസിനും എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റിനും പരാതി നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News