Chintha Jerome Controversy: ചിന്താ ജെറോമിന്‍റെ പ്രബന്ധ വിവാദം; അന്വേഷണം തുടങ്ങി കേരള സർവകലാശാല

Chintha Jerome Controversy: ചിന്ത ജെറോം പ്രബന്ധ വിവാദത്തിൽ ഗൈഡിന്റെ വിശദീകരണം തേടാൻ രജിസ്ട്രാർക്ക് വിസി നിർദേശം നൽകിയിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 07:07 AM IST
  • പ്രബന്ധ വിവാദത്തിൽ അന്വേഷണ നടപടി തുടങ്ങി കേരള സർവകലാശാല.
  • സംഭവത്തിൽ ഗൈഡിന്റെ വിശദീകരണം തേടാൻ രജിസ്ട്രാർക്ക് വിസി നിർദേശം നൽകിയിട്ടുണ്ട്.
  • ഓപ്പൺ ഡിഫൻസിന്റെ വിവരങ്ങളും നല്‍കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
Chintha Jerome Controversy: ചിന്താ ജെറോമിന്‍റെ പ്രബന്ധ വിവാദം; അന്വേഷണം തുടങ്ങി കേരള സർവകലാശാല

തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തിൽ അന്വേഷണ നടപടി തുടങ്ങി കേരള സർവകലാശാല. സംഭവത്തിൽ ഗൈഡിന്റെ വിശദീകരണം തേടാൻ രജിസ്ട്രാർക്ക് വിസി നിർദേശം നൽകിയിട്ടുണ്ട്. ഓപ്പൺ ഡിഫൻസിന്റെ വിവരങ്ങളും നല്‍കാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിഷയത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് സർവകലാശാലയുടെ നടപടി.

അതേസമയം വിഷയത്തിൽ വിശദീകരണവുമായി ചിന്താ ജെറോം ഇന്നലെ രം​ഗത്തെത്തിയിരുന്നു. പ്രബന്ധത്തിൽ സംഭവിച്ചത് സാന്ദർഭികമായ പിഴവാണെന്നും ഒരു വരിപോലും കോപ്പിയടിച്ചിട്ടില്ലെന്നുമാണ് ചിന്ത ജെറോ പറഞ്ഞത്. ചെറിയൊരു പിഴവിനെ പർവതീകരിച്ച് പ്രചരിപ്പിക്കുകയാണുണ്ടായത്. ബോധപൂർവം ചെയ്തത് അല്ല. നോട്ടപ്പിശക് സംഭവിച്ചതാണ്. വിവാദത്തിന് പിന്നാലെ സ്ത്രീ വിരുദ്ധമായ പരാമർശം വരെ തനിക്കെതിരെ ഉണ്ടായെന്ന് ചിന്ത ജെറോ പറഞ്ഞു. വർഷങ്ങൾ കഷ്ടപ്പെട്ട് ചെയ്ത കാര്യം കോപ്പിയടിയാണെന്ന് പ്രചരിപ്പിക്കേണ്ടിയിരുന്നോയെന്ന് എല്ലാവരും ആലോചിക്കണം. ചില ലേഖനങ്ങളുടെ ആശയങ്ങൾ ഉൾക്കൊള്ളുക മാത്രമാണ് ചെയ്തത്. അല്ലാതെ ഒരു വരി പോലും മറ്റൊരിടത്ത് നിന്നും പകർത്തിയിട്ടില്ലെന്നും ചിന്താ ജെറോം വിശദീകരിച്ചു. 

Also Read: Chintha Jerome Controversy: സാന്ദർഭിക പിഴവാണുണ്ടായത്, ചെറിയൊരു പിഴവിനെ പർവതീകരിച്ച് പ്രചരിപ്പിച്ചു; ചിന്താ ജെറോം

വിമർശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുകയാണ്. പിഴവ് പുസ്തകരൂപത്തിലാക്കുമ്പോൾ തിരുത്തുമെന്നും ചിന്ത കൂട്ടിച്ചേർത്തു. പിന്തുണയും കരുത്തും ആയി നിന്നിട്ടുള്ള ആളുകളെന്ന നിലയിലാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് പ്രബന്ധത്തിൽ നന്ദി ഉൾപ്പെടുത്തിയതെന്നും ചിന്ത വിശദീകരിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News