സാധാരണക്കാർക്കും ചെറുകിട കർഷകർക്കും തിരിച്ചടിയാകും; ജി എസ് ടി പരിഷ്കാരങ്ങൾക്കെരിതെ വ്യാപാരി വ്യവസായി ഏകോപന സമതി

ഇപ്പോൾ റീ പാക്ക് ചെയ്ത എല്ലാ ഉത്പ്പന്നങ്ങൾക്കും നികുതി ഏർപ്പെടുത്തിയത് വിലവർധനവിന് ഇടയാക്കും. കേരളം പോലെയുള്ള  ഉപഭോക്ത്യ സംസ്ഥാനത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നതാണ് പരിഷ്കാരമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര പറഞ്ഞു. 

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jul 19, 2022, 04:43 PM IST
  • ഇപ്പോൾ റീ പാക്ക് ചെയ്ത എല്ലാ ഉത്പ്പന്നങ്ങൾക്കും നികുതി ഏർപ്പെടുത്തിയത് വിലവർധനവിന് ഇടയാക്കും.
  • ജി എസ് ടി ഉപഭോക്താക്കളിൽ നിന്നും വാങ്ങിക്കാൻ കഴിയില്ലെന്നും ഇത് ചെറുകിട വ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്നും പ്രസാദ് ജോൺ മാമ്പ്ര പറഞ്ഞു.
  • ദിവസം പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായാണ് പരിശോധന നടത്തിയത്.
സാധാരണക്കാർക്കും ചെറുകിട കർഷകർക്കും തിരിച്ചടിയാകും; ജി എസ് ടി പരിഷ്കാരങ്ങൾക്കെരിതെ വ്യാപാരി വ്യവസായി ഏകോപന സമതി

പത്തനംതിട്ട: ഇന്നു മുതൽ നടപ്പാക്കുന്ന ജി എസ് ടി പരിഷ്ക്കാരങ്ങൾ സാധാരണക്കാരെയും ചെറുകിട കർഷകരെയും പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. യാതൊരു കൂടിയാലോചനകളും ഇല്ലാതെയാണ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നികുതി പരിഷ്കാരങ്ങൾ നടപ്പാക്കിയതെന്നും വ്യാപാരികൾ ആരോപിച്ചു. സ്വാതന്ത്രത്തിന് ശേഷം ആദ്യമായാണ് പാലിനും പാൽ ഉത്പ്പന്നങ്ങൾക്കും നികുതി ഏർപ്പെടുത്തുന്നത്. മുൻ കാലങ്ങളിൽ 25 കിലോക്ക് മുകളിലുള്ള പായ്ക്കഡ് ഉത്പ്പന്നങ്ങൾക്കും ബ്രാന്റഡ് ഉത്പ്പന്നങ്ങൾക്കും മാത്രമാണ് നികുതി ഏർപ്പെടുത്തിയിരുന്നത്. 

ഇപ്പോൾ റീ പാക്ക് ചെയ്ത എല്ലാ ഉത്പ്പന്നങ്ങൾക്കും നികുതി ഏർപ്പെടുത്തിയത് വിലവർധനവിന് ഇടയാക്കും. കേരളം പോലെയുള്ള  ഉപഭോക്ത്യ സംസ്ഥാനത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നതാണ് പരിഷ്കാരമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര പറഞ്ഞു. നിലവിൽ സ്‌റ്റോക്കുള്ള ഉത്പ്പന്നങ്ങളിൽ എംആർപിക്ക് പുറമേ 5 %  ജി എസ് ടി ഉപഭോക്താക്കളിൽ നിന്നും വാങ്ങിക്കാൻ കഴിയില്ലെന്നും ഇത് ചെറുകിട വ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്നും പ്രസാദ് ജോൺ മാമ്പ്ര പറഞ്ഞു. 

Read Also: വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി,യുവജന കമ്മീഷൻ കേസെടുത്തു

പുതിയ നികുതി സമ്പ്രദായത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കേരളാ വ്യാപാരി വ്യവസായി അസോസിയെഷൻ കേന്ദ്ര- കേരള ഗവൺമെന്റുകൾക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും പ്രശ്ന പരിഹാരം ഉണ്ടാവാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും പ്രസാദ് ജോൺ മാമ്പ്ര പറഞ്ഞു.

പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിലെ പരിശോധനക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിഷേധം

തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ഭീതി പരത്തി ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയക്കെതിരെ വ്യാപരികൾ പ്രതിക്ഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമങ്ങാട്  വിതുര യൂണിറ്റ് ആണ് ധർണ്ണ നടത്തിയത്. കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായാണ് വിതുര പഞ്ചായത്തിലെ വ്യാപാരസ്ഥപനങ്ങളിലും കയറിയിറങ്ങി പരിശോധന നടത്തിയത്. തുണി സഞ്ചികളിൽ പോലും പ്ലാസ്റ്റിക് അംശം ഉണ്ടന്ന് പറഞ്ഞ് അതും എടുത്തു കൊണ്ട് പോയതായും വ്യാപാരികൾക്ക് വൻ നഷ്ട്ടമാണ് ഉണ്ടായതെന്നും അവർ പറഞ്ഞു. 

Read Also: Viral News: അര്‍ധ നഗ്ധനായി കള്ളൻ, ഫ്ലക്സ്  ഇറക്കി ഷോപ്പുടമ, ക്യൂ ആർ കോർഡ് സ്കാൻ ചെയ്താൽ വീഡിയോ

ഇതിനെ തുടർന്നാണ് പഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽ ധർണ്ണ നടത്തിയത്. പ്ലാസ്റ്റിക്ക് നിരോധനത്തിന് വ്യാപാരികൾ എതിരല്ലെന്നും  ബദൽ സംവിധാനം സർക്കാർ കൊണ്ടു വരുന്നത് വരെ സാവകാശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. എല്ലാ മാസവും വ്യാപാരികൾ 100 രൂപ പഞ്ചായത്തിന് നൽകുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് ശേഖരണം നടക്കുന്നില്ലെന്നും പറയുന്നു. സാധനങ്ങൾ പൊതിഞ്ഞുകൊടുക്കാൻ മറ്റു മാർഗങ്ങളില്ല. പ്ലാസ്റ്റിക് ഉപയോഗിക്കുന്ന 
വൻകിട വ്യവസായകരെ സംരക്ഷിക്കുകയും ചെറുകിട വ്യവസായികളെ ദ്രോഹിക്കുകയും ചെയ്യുന്നുവെന്ന് ഇവർ ആരോപിക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News