DCC President List : മുൻ MLA കെ.ശിവാദാസൻ നായരെയും KP അനിൽകുമാറിനെയും കോൺഗ്രസിൽ സസ്പെൻഡ് ചെയ്തു

 DCC പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി.

Written by - Zee Malayalam News Desk | Last Updated : Aug 29, 2021, 12:06 AM IST
  • പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ MLA കെ ശിവദാസന്‍ നായരെയും മുന്‍ KPCC ജനറല്‍ സെക്രട്ടറി KP അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തു.
  • KPCC പ്രസിഡന്റ് കെ സുധാകരന്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്.
DCC President List : മുൻ MLA കെ.ശിവാദാസൻ നായരെയും KP അനിൽകുമാറിനെയും കോൺഗ്രസിൽ സസ്പെൻഡ് ചെയ്തു

Thiruvananthapuram : DCC പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ MLA കെ ശിവദാസന്‍ നായരെയും മുന്‍ KPCC ജനറല്‍ സെക്രട്ടറി KP അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തു. 

KPCC പ്രസിഡന്റ് കെ സുധാകരന്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്. അൽപസമയത്തിന് മുമ്പാണ് DCC അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വിട്ടത്. ഹൈക്കാമൻഡ് അംഗീകാരം നൽകി പട്ടിക അവസാന നിമിഷത്തിലും പൊളിച്ചെഴുത്ത് നടത്തിയാണ് പുറത്ത് വിട്ടത്.

ALSO READ : Congress DCC President List : DCC പ്രസിഡന്റുമാരുടെ പട്ടിക പുറത്ത് വിട്ടു, അന്തിമ പട്ടികയിൽ മൂന്ന് ജില്ലകളിൽ മാറ്റം

നേരത്തെ പൊളിച്ചെഴുത്തിന് സാധ്യയുണ്ടെന്നുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ അധ്യക്ഷന്മാരുടെ നിർണായമാണ് അവസാന നിമിഷത്തിൽ മാറ്റിയത്.

ALSO READ : Dcc President List: പ്രശ്നം പ്രായമായവരോ? ഹൈക്കമാൻഡിൽ സമ്മർദ്ദം, പുതിയ പേരുകൾ ഡി.സി.സി പട്ടികയിലേക്ക്?

പട്ടിക ഇങ്ങനെ

തിരുവനന്തപുരം - പാലോട് രവി
കൊല്ലം - രാജേന്ദ്ര പ്രസാദ് പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പില്‍  
ആലപ്പുഴ - ബാബു പ്രസാദ്
കോട്ടയം- നാട്ടകം സുരേഷ്  
ഇടുക്കി- സി.പി മാത്യു
എറണാകുളം- മുഹമ്മദ് ഷിയാസ്,
തൃശ്ശൂര്‍- ജോസ് വള്ളൂര്‍ 
പാലക്കാട് -എ.തങ്കപ്പന്‍ 
മലപ്പുറം- വി.എസ് ജോയ് കോഴിക്കോട് - കെ പ്രവീണ്‍കുമാര്‍ വയനാട്- എന്‍.ഡി അപ്പച്ചന്‍
കണ്ണൂർ- മാര്‍ട്ടിന്‍ ജോര്‍ജ്
കാസര്‍ഗോഡ് - പി.കെ ഫൈസല്‍

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News