കൊച്ചി: വീടിനുള്ളിൽ എതെങ്കിലും വിധത്തിൽ നിങ്ങൾക്ക് പീഢനം (Domestic Violence) ഏൽക്കേണ്ടി വരുന്നുണ്ടോ അത് മാനസികമോ ശാരീരികമോ എന്തുമാകട്ടെ തൊട്ടടുത്ത പോസറ്റോഫീസിൽ ചെന്ന് തപാൽ എന്ന് പറഞ്ഞാൽ മതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ ചെറുക്കാനായി കേരളാ വനിതാ ശിശുവികസന വകുപ്പാണ് പുതിയ പദ്ധതി ആവ്ഷ്കരിച്ചിരിക്കുന്നത്. തപാല്‍വകുപ്പുമായി ചേര്‍ന്നാണ് 'രക്ഷാദൂത്' എന്ന പേരിട്ടിരിക്കുന്ന പദ്ധതി നടപ്പാക്കുക.
അടുത്തുള്ള പോസ്റ്റ്‌ഓഫീസിലെത്തി (Post Office) 'തപാല്‍' എന്ന കോഡ് പറഞ്ഞാല്‍ ജീവനക്കാരുടെ സഹായത്തോടുകൂടി പിന്‍കോഡ് സഹിതമുള്ള സ്വന്തം മേല്‍വിലാസമെഴുതിയ പേപ്പര്‍ ലെറ്റര്‍ബോക്‌സില്‍ നിക്ഷേപിക്കാം. അതിക്രമത്തിനിരയായ വനിതകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പദ്ധതി പ്രയോജനപ്പെടുത്താം.
ALSO READ: Delhi ദ്വാരകയിൽ മകന്റെ മർദ്ദനത്തെ തുടർന്ന് വയോധിക കൊല്ലപ്പെട്ടു
വെള്ളപേപ്പറിൽ പൂർണമായ മേൽവിലാസമെഴുതി പെട്ടിയിൽ നിക്ഷേപിക്കുമ്പോൾ കവറിനുപുറത്ത് 'തപാൽ' എന്ന് രേഖപ്പെടുത്തണം. സ്റ്റാമ്പ് പതിക്കേണ്ടതില്ല.
ഇത്തരത്തിൽ ലഭിക്കുന്ന മേൽവിലാസമെഴുതിയ പേപ്പറുകൾ പോസ്റ്റ്മാസ്റ്റർ സ്കാൻചെയ്ത് വനിതാ ശിശുവികസന വകുപ്പിന് (Women Children) ഇ-മെയിൽ വഴി അയച്ചുകൊടുക്കും. ഗാർഹിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികൾ അതത് ജില്ലകളിലെ വനിതാ സംരക്ഷണ ഓഫീസർമാരും കുട്ടികൾക്കെതിരേയുള്ള പരാതികൾ ജില്ലാ ശിശുസംരക്ഷണ ഓഫീസർമാരും അന്വേഷിച്ച് തുടർനടപടികൾ സ്വീകരിക്കും.
ALSO READ: ഗാർഹിക പീഡനം: ഉത്തർപ്രദേശിൽ ബിജെപി എംപിയുടെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു
പരാതികൾ എഴുതാൻ കഴിയാത്തവരെപ്പോലും പീഡനങ്ങളിൽനിന്ന് രക്ഷപ്പെടുത്താൻ സഹായിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മേൽവിലാസം മാത്രം രേഖപ്പെടുത്തിയാൽ മതിയെന്നതുകൊണ്ടുതന്നെ പരാതിയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്നില്ല. സർക്കിൾ പോസ്റ്റ്മാസ്റ്റർ ജനറലുമായി വനിതാ ശിശുവികസന വകുപ്പ് ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ALSO READ: Father sentenced to 212 years in Jail: കുട്ടികളെ കൊലപ്പെടുത്തിയ പിതാവിന് 212 വർഷം തടവ് ശിക്ഷ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...