Vaikom Elephant Attack : വൈക്കത്ത് ഉത്സവത്തിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പനെ ചവിട്ടിക്കൊന്നു

Vaikom TV Puram Elephant Attack : ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്  എത്തിച്ച തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Apr 4, 2024, 09:30 AM IST
  • ഏപ്രിൽ മൂന്നാം തീയതി രാത്രി 9.05 ഓടെയാണ് സംഭവം നടക്കുന്നത്.
  • എഴുന്നള്ളിപ്പിനായി തിടമ്പ് കയറ്റുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.
Vaikom Elephant Attack : വൈക്കത്ത് ഉത്സവത്തിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പനെ ചവിട്ടിക്കൊന്നു

കോട്ടയം : വൈക്കം ടിവി പുരത്ത് ഉത്സവത്തിനിടെ ആന ഇടിഞ്ഞ് പാപ്പനെ ചവിട്ടിക്കൊന്നു. ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്  എത്തിച്ച തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞ് പാപ്പനെ ചവിട്ടിക്കൊന്നത്. ചങ്ങനാശ്ശേരി സ്വദേശി അരവിന്ദൻ എന്ന സോമിച്ചനാണ് (25) മരിച്ചത്. ഇന്നലെ (ഏപ്രിൽ മൂന്നിന്) രാത്രി 9.05 ഓടെയാണ് സംഭവം നടക്കുന്നത്. 

എഴുന്നെള്ളിപ്പിനായി തിടമ്പ് കയറ്റുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. രണ്ടാം പാപ്പാൻ ചങ്ങല പിടിച്ചിടുന്ന സമയം ആന ആക്രമിക്കുകയായിരുന്നു. സോമിച്ചനെ തള്ളിയിട്ടതിന് ശേഷം ആന ചവിട്ടി.  ഉടൻ തന്നെ ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും  മരണം സംഭവിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ALSO READ : Arattupuzha Pooram Elephant Attack | ആനകൾ കൊമ്പ് കോർത്തു, പിന്നെ നടന്നത് യുദ്ധം

കഴിഞ്ഞ ആഴ്ചയിൽ തൃശൂർ ആറാട്ടുപുഴ പൂരത്തിനിടെ  2 ആനകൾ ഇടഞ്ഞു. തറയ്ക്കൽ പൂരത്തിനിടെ ആയിരുന്നു സംഭവം. തുടർന്ന് രണ്ട് ആനകൾ തമ്മിൽ കൊമ്പ് കോർക്കുകയും ചെയ്തിരുന്നു.  ഗുരുവായൂർ രവികൃഷ്ണനെന്ന ആനയും പുതുപ്പള്ളി അർജ്ജുനൻ എന്ന ആനയുമാണ് ഇടഞ്ഞത്. 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News