Fire At Brahmapuram Plant: ബ്രഹ്മപുരം തീപിടിത്തം: പുകയില്‍ മുങ്ങി കൊച്ചി; തീയണയ്ക്കാൻ തീവ്രശ്രമം

Fire At Brahmapuram Plant: പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്കാണ് തീ പടര്‍ന്നത്. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ കത്തി കയറുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 4, 2023, 09:23 AM IST
  • ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വ്യാഴാഴ്ച പിടിച്ച തീ ഇന്നും നിന്ന് കത്തുകയാണ്
  • സമീപ പ്രദേശങ്ങള്‍ പുകയില്‍ മൂടിയിരിക്കുകയാണ്
  • ബ്രഹ്മപുരത്തിന്റെ പത്തു കിലോമീറ്ററോളം ചുറ്റളവില്‍ പുക പടര്‍ന്നിട്ടുണ്ട്
Fire At Brahmapuram Plant: ബ്രഹ്മപുരം തീപിടിത്തം: പുകയില്‍ മുങ്ങി കൊച്ചി; തീയണയ്ക്കാൻ തീവ്രശ്രമം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വ്യാഴാഴ്ച പിടിച്ച തീ ഇന്നും നിന്ന് കത്തുകയാണ്.  ഇതോടെ പുകയില്‍ മൂടിയിരിക്കുകയാണ് സമീപ പ്രദേശങ്ങള്‍. തീപിടിത്തമുണ്ടായി മൂന്നു ദിവസമായിട്ടും തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. അഗ്നിരക്ഷാ സേനയുടെ പത്ത് യൂണിറ്റുകള്‍ ഇപ്പോഴും സ്ഥലത്ത് തുടരുന്നുണ്ടെന്നാണ് വിവരം. 

Also Read: അട്ടപ്പാടിയിലും തൃശൂരും വനമേഖലയിൽ കാട്ടുതീ പടരുന്നു

ബ്രഹ്മപുരത്തിന്റെ പത്തു കിലോമീറ്ററോളം ചുറ്റളവില്‍ പുക പടര്‍ന്നിട്ടുണ്ട്. ഇരുമ്പനം, ബ്രഹ്മപുരം, പിണര്‍മുണ്ട, കരിമുകള്‍, അമ്പലമുകള്‍, കാക്കനാട്, പെരിങ്ങാല പ്രദേശങ്ങളില്‍ പുകശല്യം രൂക്ഷമാണ്.  തീ കത്തുന്നത് പ്ലാസ്റ്റിക് മലയായതുകൊണ്ട് പ്ലാസ്റ്റിക് കത്തുന്ന ദുര്‍ഗന്ധവും രൂക്ഷമാണ്. പ്രദേശത്ത് കുട്ടികള്‍ക്കുള്‍പ്പെടെയുള്ളവർക്ക് ശ്വാസം മുട്ട് അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറഞ്ഞു. ഇതിനിടയിൽ പ്രദേശ വാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ആരംഭിച്ച തീപിടുത്തം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3:45 ഓടെ അനിയന്ത്രിതമാകുകയായിരുന്നു.  തീ കാറ്റിന്റെ ദിശ അനുസരിച്ച് കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിലേക്ക് പടരുകയായിരുന്നു.  തീയണയ്ക്കാൻ ആവശ്യമെങ്കിൽ സഹായിക്കാൻ സന്നദ്ധത അറിയിച്ച് നാവികസേനയും രംഗത്തെത്തിയിട്ടുണ്ട്. 

Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ 

പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്കാണ് തീ പടര്‍ന്നത്. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ കത്തി കയറുകയായിരുന്നു. തീപ്പിടിത്തത്തില്‍ പ്ലാന്റിനുള്ളിലെ ബയോ മൈനിങ് നടക്കുന്ന പ്രദേശമുള്‍പ്പെടെ കത്തിച്ചാമ്പലായതായിട്ടാണ് റിപ്പോർട്ട്. കോര്‍പ്പറേഷന്റെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കും തീ പടര്‍ന്നിട്ടുണ്ട്‌. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News