Ganja seized: ജിമ്മിലേയ്ക്ക് പ്രോട്ടീൻ പൗഡർ വിൽക്കുന്ന സ്ഥാപനത്തിൽ റെയ്ഡ്; അഞ്ച് കിലോ കഞ്ചാവ് പിടികൂടി

തൃശൂരിലെ പ്രോട്ടീൻ മാൾ എന്ന സ്ഥാപനത്തിൽ നിന്നാണ് പോലീസ് കഞ്ചാവ് പിടികൂടിയത്.   

Written by - Zee Malayalam News Desk | Last Updated : Jul 25, 2023, 07:42 PM IST
  • രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
  • കടയുടമയും സഹായിയുമാണ് അറസ്റ്റിലായിരിക്കുന്നത്.
  • രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
Ganja seized: ജിമ്മിലേയ്ക്ക് പ്രോട്ടീൻ പൗഡർ വിൽക്കുന്ന സ്ഥാപനത്തിൽ റെയ്ഡ്; അഞ്ച് കിലോ കഞ്ചാവ് പിടികൂടി

തൃശൂർ: ജിംനേഷ്യത്തിലേയ്ക്ക് ആവശ്യമായ പ്രോട്ടീൻ വിൽക്കുന്ന സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് പിടികൂടി. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്. തൃശൂർ പടിഞ്ഞാറേക്കോട്ടയിലാണ് സംഭവം. 

പ്രോട്ടീൻ മാൾ എന്ന സ്ഥാപനത്തിൽ നിന്നാണ് പോലീസ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. കടയുടമ വിഷ്ണു (33), ഇയാളുടെ സഹായി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഇതിന് പുറമെ രണ്ട് ജിംനേഷ്യങ്ങളിലും പോലീസ് പരിശോധന നടത്തി. 

ALSO READ: എംവി ​ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ടകേസ്; കോടതിയിൽ നേരിട്ടെത്തി ഫയൽ ചെയ്ത് കെ സുധാകരൻ

മാവേലി സ്റ്റോറുകളിൽ സ്റ്റോക്കുണ്ട്; അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി
            
തിരുവനന്തപുരം: സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടിയിൽ ഉന്നയിക്കപ്പെട്ട പരാതിക്ക് മറുപടി പറയവെയാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. 

മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഒന്നും ഇല്ലെന്ന ചില മാധ്യമങ്ങളിലെ വാർത്ത ശരിയല്ല. മാസാവസാനത്തോടെ ചില സാധനങ്ങൾ സാധാരണഗതിയിൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതാണ് ഇപ്പോഴും സംഭവിച്ചിട്ടുള്ളത്. അടുത്ത ആഴ്ച, ഓഗസ്റ്റ് ആരംഭത്തിൽ പുതിയ സ്റ്റോക്ക് എത്തുന്നതോടെ എല്ലാ മാവേലി സ്റ്റോറുകളിലും എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്ന ഉപഭോക്താക്കൾ ബില്ല് ചോദിച്ചു വാങ്ങാൻ മന്ത്രി പ്രത്യേക നിർദേശം നൽകി. ബിൽ ചോദിച്ചു വാങ്ങിയില്ലെങ്കിൽ റേഷൻ ഉപഭോക്താക്കൾക്ക് അർഹമായി കിട്ടേണ്ട അരിയും മറ്റ് സാധനങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.

തൃശ്ശൂർ ജില്ലയിൽ ഇറച്ചി തൂക്കം കുറച്ചാണ് വിൽക്കുന്നത് എന്ന പരാതി ലഭിച്ചതിനെത്തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ മാസവും നടത്തുന്ന തൽസമയ ഫോൺ-ഇൻ പരിപാടിയിൽ ശരാശരി 25 ഫോൺ കോളുകൾ വരാറുണ്ട്. ജൂലൈ മാസത്തെ ഫോൺ-ഇൻ പരിപാടിയായിരുന്നു ചൊവ്വാഴ്ച നടന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News