ADM Naveen Babu Death: പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു

Naveen babu Death Case: പിപി ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജി പരിഗണിക്കുന്നത് 24 ലേക്ക് മാറ്റി. അതുവരെ ദിവ്യയെ അറസ്റ്റ് ചെയ്യില്ലെന്നും പോലീസ് സംരക്ഷണം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 21, 2024, 01:01 PM IST
  • പി പി ദിവ്യ കോടതിയിൽ നക്കിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
  • ഈ മാസം 24ലേക്കാണ് മുൻകൂർ ജാമ്യഹർ‍ജി മാറ്റിയത്
  • തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഈ നടപടി
ADM Naveen Babu Death: പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ അറസ്റ്റ് തടഞ്ഞുകൊണ്ട് പി പി ദിവ്യ കോടതിയിൽ നക്കിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.  ഈ മാസം 24ലേക്കാണ് മുൻകൂർ ജാമ്യഹർ‍ജി മാറ്റിയത്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഈ നടപടി. 

Also Read: പിപി ദിവ്യക്ക് ഇന്ന് നിർണായക ദിനം; അറസ്റ്റ് ഒഴിവാക്കാനുള്ള മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്!

പി പി ദിവ്യയ്ക്കെതിരെ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുന്നതിന് പിന്നാലെയാണ് ഈ ഉത്തരവ് വന്നിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ചു 24 വരെ ദിവ്യയെ അറസ്റ്റ് ചെയ്യില്ലെന്നും പോലീസ് സംരക്ഷണം ഉണ്ടാകുമെന്നുമൊക്കെയാണ്. 

അഡ്വ. വിശ്വനാണ് പി പി ദിവ്യക്ക് വേണ്ടി കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. നേരത്തെ അൻവർ വിഷയത്തിൽ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി അൻവറിനെതിരെ വക്കീൽ നോട്ടീസയച്ചിരുന്നു. ഇതും അഡ്വ വിശ്വൻ മുഖേനയായിരുന്നു സമർപ്പിച്ചിരുന്നത്. പാർട്ടിക്കേസുകളിൽ നിരവധി തവണ ഹാരജായിട്ടുള്ള അഭിഭാഷകനാണ് അഡ്വ. വിശ്വൻ എന്നാണ് റിപ്പോർട്ട്.

Also Read: ബാങ്ക് ജീവനക്കാർക്ക് ഉടൻ ലഭിക്കും സന്തോഷ വാർത്ത.. ഡിസംബർ മുതൽ പ്രവർത്തി ദിനത്തിൽ മാറ്റമുണ്ടായേക്കും!

ഇതിനിടയിൽ നവീന്‍ ബാബുവിനെതിരേ ഗൂഢാലോചന നടന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. പി.പി ദിവ്യയ്ക്കും കളക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചിട്ടുണ്ട്. ഈ ഗൂഢാലോചനയുടെ ഭാഗമായാണ് ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തുന്നത് എന്നാണ് ആരോപണം. എന്നാൽ കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ദിവ്യ പറയുന്നത്. ഈ വാദം കളക്ടര്‍ നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

നിലവിൽ ദിവ്യയുടെ പേരിൽ പത്തുവർഷത്തിന് മുകളിൽ തടവ് ശിക്ഷ വിധിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏഴ് വർഷത്തിനു മുകളിൽ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളിൽ കീഴ്ക്കോടതികളിൽ നിന്നും ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നും നിയമവിദ​ഗ്ദർ പറയുന്നുണ്ട്.

Also Read: ഷൂസിനുള്ളിൽ പതിങ്ങിയിരിക്കുന്നത് ആരാ? വീഡിയോ കണ്ടാൽ ഞെട്ടും!

14 ന് രാവിലെയാണ് എഡിഎമ്മിന്റെ യാത്രയയപ്പിനെ പറ്റി അറിയുന്നതെന്നും കളക്ടർ ക്ഷണിച്ചത് പ്രകാരമാണ് യോഗത്തിൽ എത്തിയതെന്നുമാണ് ദിവ്യ ഹർജിയിൽ പറയുന്നത്. മാത്രമല്ല പ്രസംഗം സദുദ്ദേശത്തോടെ ആയിരുന്നുവെന്നും മുൻകൂർ ജാമ്യഹർജിയിൽ ദിവ്യ വ്യക്ഗ്ദ്ധമാക്കുന്നുണ്ട്.  നവീൻ ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങൾ ഹർജിയിൽ ദിവ്യ ഉന്നയിക്കുന്നുണ്ട്. ഫയലുകൾ വെച്ചു താമസിപ്പിക്കുന്നു എന്ന പരാതി നേരത്തെയും നവീനെതിരെയുണ്ടെന്നും പ്രശാന്തൻ മാത്രമല്ല ഗംഗാധരൻ എന്നയാളും തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ദിവ്യ ജാമ്യാപേക്ഷയിൽ വിവരിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News