Goons Attack In Hospital: ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുണ്ടാ ആക്രമണം; ജീവനക്കാരെ മർദ്ദിച്ചു, പ്രതികളുടെ വാഹനം അപകടത്തിൽപ്പെട്ടു

Hospital Attack: മദ്യപിച്ച്  എത്തിയ മൂന്നംഗ സംഘം വനിതാ ജീവനക്കാരെ അടക്കം അസഭ്യം പറയുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ക്ലാർക്ക് ആനന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദലി എന്നിവരെ ​ഗുണ്ടാ സംഘം മർദ്ദിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 15, 2024, 09:09 PM IST
  • ചിന്നക്കനാൽ സ്വദേശികളായ കിഷോർ, ആനന്ദ്, വിജയ് എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു
  • ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഇവർ ജീപ്പിൽ കയറി സ്ഥലം വിട്ടു
  • എന്നാൽ മൂന്നാറിലേക്ക് പോകും വഴി ഇവരുടെ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു
Goons Attack In Hospital: ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുണ്ടാ ആക്രമണം; ജീവനക്കാരെ മർദ്ദിച്ചു, പ്രതികളുടെ വാഹനം അപകടത്തിൽപ്പെട്ടു

ഇടുക്കി: ഇടുക്കി ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വൈകിട്ട് നാലോടെയാണ് മദ്യപിച്ച്  എത്തിയ മൂന്നംഗ സംഘം വനിതാ ജീവനക്കാരെ അടക്കം അസഭ്യം പറഞ്ഞത്. ഇത് തടയാൻ ശ്രമിച്ച ക്ലാർക്ക് ആനന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദലി എന്നിവരെ ​ഗുണ്ടാ സംഘം മർദ്ദിച്ച് അവശരാക്കി.

ഡോക്ടറെ കാണാനാണ് ഇവർ എത്തിയത്. ഡ്യൂട്ടി കഴിഞ്ഞ് ഡോക്ടർ പോയതായി നഴ്സ് അറിയിച്ചു. ഡോക്ടർ എന്തുകൊണ്ട് 24 മണിക്കൂറും ഡ്യൂട്ടി ചെയ്യുന്നില്ലെന്ന് ചോദിച്ചായിരുന്നു അസഭ്യവും ഭീഷണിയും. ഇവരെ അനുനയിപ്പിച്ച് പറഞ്ഞയക്കാൻ ശ്രമിച്ച  ആനന്ദ്, മുഹമ്മദലി എന്നിവരെ സംഘം കയ്യേറ്റം ചെയ്തു. ചിന്നക്കനാൽ സ്വദേശികളായ കിഷോർ, ആനന്ദ്, വിജയ് എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ALSO READ: എഡിഎം നവീൻ ബാബുവിന്റെ മരണം; രേഖാമൂലം പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്, കൂടുതൽ അന്വേഷണം നടത്തും

ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഇവർ ജീപ്പിൽ കയറി സ്ഥലം വിട്ടു. എന്നാൽ മൂന്നാറിലേക്ക് പോകും വഴി ഇവരുടെ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. ആനന്ദിൻ്റെ കാലിന് ഗുരുതര പരുക്കേറ്റു.  ഇവരെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്തൻപാറ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News