Vigilance: വിജിലൻസ് അന്വേഷണത്തിന് സമയപരിധി; സർക്കുലർ പുറത്തിറക്കി, പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണം

Government Circular: മൂന്ന് മാസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കണം. മൂന്ന് മാസം മുതൽ 12 മാസം വരെയാണ് അന്വേഷണത്തിനുള്ള സമയപരിധി.

Written by - Zee Malayalam News Desk | Last Updated : Jul 22, 2023, 04:56 PM IST
  • വിജിലൻസ് നടത്തുന്ന മിന്നൽ പരിശോധനക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ ഒരു മാസത്തിനകം ശുപാർശകൾ നൽകണം
  • ഒരു വ്യക്തിയെ കുറിച്ചോ സ്ഥാപനത്തെ കുറിച്ചോ അഴിമതിയെ കുറിച്ചോ രഹസ്യ അന്വേഷണം ആരംഭിച്ചാൽ ഒരു മാസത്തിനകം റിപ്പോ‍ർട്ട് നൽകേണ്ടതാണ്
Vigilance: വിജിലൻസ് അന്വേഷണത്തിന് സമയപരിധി; സർക്കുലർ പുറത്തിറക്കി, പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസ് കേസുകളുടെ അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ച് സർക്കാർ. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച ഉത്തരവിറക്കി. മൂന്ന് മാസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കണം. മൂന്ന് മാസം മുതൽ 12 മാസം വരെയാണ് അന്വേഷണത്തിനുള്ള സമയപരിധി. അന്വേഷണങ്ങൾ നീണ്ടുപോകാതിരിക്കാൻ ഡയറക്ടർ നൽകിയ ശുപാ‍‍ർശ അംഗീകരിച്ചാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.

വിജിലൻസ് നടത്തുന്ന പ്രാഥമിക അന്വേഷണം മുതൽ കേസെടുത്തുള്ള അന്വേഷണം വരെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് സമയപരിധി നിശ്ചയിച്ച് ഉത്തരവിറക്കിയത്. മൂന്ന് മാസം മുതൽ 12 മാസം വരെയാണ് അന്വേഷണത്തിന് നിശ്ചയിച്ചിരിക്കുന്ന സമയപരിധി. വിജിലൻസ് നടത്തുന്ന മിന്നൽ പരിശോധനക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ ഒരു മാസത്തിനകം ശുപാർശകൾ നൽകണം. ഒരു വ്യക്തിയെ കുറിച്ചോ സ്ഥാപനത്തെ കുറിച്ചോ അഴിമതിയെ കുറിച്ചോ രഹസ്യ അന്വേഷണം ആരംഭിച്ചാൽ ഒരു മാസത്തിനകം റിപ്പോ‍ർട്ട് നൽകേണ്ടതാണ്.

ALSO READ: Manipur violence: മണിപ്പൂ‍ർ കലാപം; നടക്കുന്നത് ക്രൈസ്തവ വേട്ട, കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

ഡയറക്ടർ അനുമതി നൽകുന്ന പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നും സർക്കുലറിൽ പറയുന്നു. കൈക്കൂലി വാങ്ങുമ്പോൾ കൈയോടെ പിടികൂടിയാൽ ആറ് മാസത്തിനകം കുറ്റപത്രം സമർപ്പിക്കണം. കൈക്കൂലി കൈയോടെ പിടികൂടിയാൽ ഉദ്യോഗസ്ഥനെ മാതൃവകുപ്പ് പിരിച്ചുവിടണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. ട്രാപ്പ് കേസിൽ പിടികൂടിയാലും സസ്പെൻഡ് ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥൻ തിരികെ കയറുകയും സ്ഥാനകയറ്റം ലഭിച്ച് പെൻഷനായാലും കുറ്റപത്രം സമർപ്പിച്ച് വിചാരണ പൂർത്തിയാകാത്ത സാഹചര്യവും ഉണ്ട്.

കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണവും കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണവുമെല്ലാം 12 മാസത്തിനകം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേ സമയം കോടതി നിർദ്ദേശം ഉണ്ടായാൽ സമയപരിധിയിൽ മാറ്റമുണ്ടാകുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള സമയം നീട്ടി നൽകണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് ഡയറക്ടറുടെ പ്രത്യേക അനുമതിയും ആവശ്യമാണ്. ബുധനാഴ്ചയാണ് സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഇതിന് ശേഷമുള്ള കേസുകളിലായിരിക്കും സമയപരിധി ബാധകമായിരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News