Heavy Rain Alert: സംസ്ഥാനത്ത് മലയോര മേഖലയിലടക്കം കനത്ത മഴ; ഉൾവനകളിൽ ഉരുൾപൊട്ടിയതായി സൂചന; 2 പേർ മരിച്ചു

Heavy Rain Alert:  കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് പേ‍ർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊല്ലം കുഭവരട്ടി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് മധുരൈ സ്വദേശി കുമാരനും പത്തനംതിട്ട കൊല്ലമുളയില്‍ അദ്വൈദ് എന്ന യുവാവുമാണ് മരിച്ചത്. ശക്തമായ ഒഴുക്കിൽപ്പെട്ടാണ് കുമാരന്‍ മരിച്ചത്. ഇയാള്‍ക്കൊപ്പുണ്ടായിരുന്ന ഈറോഡ് സ്വദേശി കിഷോറിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Written by - Ajitha Kumari | Last Updated : Aug 1, 2022, 05:59 AM IST
  • സംസ്ഥാനത്ത് വീണ്ടും മഴ തകർത്ത് പെയ്യുകയാണ്
  • മലയോരമേഖലയിലും കനത്ത മഴ തുടരുകയാണ്
  • കനത്ത മഴയിൽ തിരുവനന്തപുരം കല്ലാ‍ർ മീൻമുട്ടിയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷിച്ചു
Heavy Rain Alert: സംസ്ഥാനത്ത് മലയോര മേഖലയിലടക്കം കനത്ത മഴ; ഉൾവനകളിൽ ഉരുൾപൊട്ടിയതായി സൂചന; 2 പേർ മരിച്ചു

തിരുവനന്തപുരം: Heavy Rain Alert: സംസ്ഥാനത്ത് വീണ്ടും മഴ തകർത്ത് പെയ്യുകയാണ്. തെക്കൻ കേരളത്തിൽ രാത്രി വൈകിയും മഴ ശക്തമായി തുടരുന്നത്. മലയോരമേഖലയിലും കനത്ത മഴ തുടരുകയാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. മലയോര മേഖലയിൽ പലയിടത്തും ഉൾ വനങ്ങളിൽ ഉരുൾപൊട്ടിയതായും സൂചനയുണ്ട്. കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് പേ‍ർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊല്ലം കുഭവരട്ടി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് മധുരൈ സ്വദേശി കുമാരനും പത്തനംതിട്ട കൊല്ലമുളയില്‍ അദ്വൈദ് എന്ന യുവാവുമാണ് മരിച്ചത്. ശക്തമായ ഒഴുക്കിൽപ്പെട്ടാണ് കുമാരന്‍ മരിച്ചത്. ഇയാള്‍ക്കൊപ്പുണ്ടായിരുന്ന ഈറോഡ് സ്വദേശി കിഷോറിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Also Read: സംസ്ഥാനത്ത് നാല് ദിവസം തീവ്രമഴ; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ട കൊല്ലമുളയില്‍ ഒഴുക്കിൽപ്പെട്ടാണ്  അദ്വൈദ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അടിയന്തര സഹായത്തിനായി 101 ലേക്ക് വിളിക്കണമെന്ന് ഫയർ ഫോഴ്സ് അറിയിച്ചിട്ടുണ്ട്.  കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തെ നെടുമങ്ങാട് താലൂക്കിലും കോട്ടയം മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾ, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്ക്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്ത് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: പാമ്പും അണ്ണാനും തമ്മിലുള്ള പോരാട്ടത്തിനിടയിൽ ഒരു പക്ഷിയും ..! പിന്നെ സംഭവിച്ചത്, വീഡിയോ വൈറൽ 

കനത്ത മഴയിൽ തിരുവനന്തപുരം കല്ലാ‍ർ മീൻമുട്ടിയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷിച്ചു. ഇവ‍ർ സഞ്ചരിച്ച വാഹനങ്ങൾ നദിയുടെ അക്കരെ കുടുങ്ങിപ്പോയിരുന്നു. വിതുരയിൽ വീടുകൾ വെള്ളത്തിനടിയിലായി. ജില്ലയിലെ കല്ലാ‍ർ, പൊൻമുടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഒരറിയിപ്പ് വരും വരെ അടച്ചിട്ടിരിക്കുകയാണ്. നെയ്യാർ ഡാമിന്‍റെ ഷട്ടർ ഉയർത്തിയതിനാൽ തീരദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News