മാനന്തവാടി: വയനാട്ടിൽ ഒരാളുടെ ജീവൻ പൊലിയാൻ കാരണമായ കാട്ടാനയെ മൈക്ക് വെടിവെച്ച് പിടി കൂടാനുള്ള ഇന്നത്തെ ശ്രമം നടക്കാതെയായതോടെ ദൗത്യം തിങ്കളാഴ്ച തുടരുമെന്നും വനം വകുപ്പ് അറിയിച്ചു. ബേലൂർ മക്കളെ എന്ന കാട്ടാനയുടെ സിഗ്നൽ ലഭിക്കുന്നതിനനുസരിച്ച് ആയിരിക്കും നാളത്തെ ദൗത്യം പുരോഗമിക്കുക. ആനയെ പിടികൂടാനുള്ള ഇന്ന് അവസാനിപ്പിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ആയിരുന്നു വയനാട്ടിലെ നാട്ടുകാരിൽ നിന്നും ഉണ്ടായത്.
രാത്രി പെട്രോളിങ് ഉണ്ടാവുന്ന ഉറപ്പ് നൽകിയതയോടെയാണ് നാട്ടുകാരെ അനുനയിപ്പിക്കാൻ സാധിച്ചത്. കാട്ടാന ഭീതി തുടങ്ങുന്ന സാഹചര്യത്തിൽ സ്ഥലത്ത് വനം വകുപ്പിന്റെ 13 ടീമും പോലീസിന്റെ അഞ്ച് ടീമും ആണ് പെട്രോളിംഗ് നടത്തുന്നത്. ഒരു സംഘം ആനയെ നിരീക്ഷിക്കും പ്രദേശത്തെ മൂടൽമണ്ണുള്ള കാലാവസ്ഥയാണ്. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെ ദാദ്യം പുനരാരംഭിക്കാൻ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷയിലാണ് സി സി എസ് കെ എസ് ദീപ.
ALSO READ: ഞാൻ വെറുമൊരു ക്ലീഷേ..! യേശുക്രിസ്തുവിനു ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടി; ശ്രീകുമാരൻ തമ്പി
അതേസമയം തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഫെബ്രുവരി 12 ) ജില്ലാ കളക്റ്റർ അവധി പ്രഖ്യാപിച്ചു.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്