തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി അന്വേഷണ ഉദ്യോഗസ്ഥൻ കെജെ ജോൺസൺ. കോടതി പ്രോസിക്യൂഷൻ്റെ എല്ലാ വാദങ്ങളും അംഗീകരിച്ചെന്നും പ്രതിക്ക് കിട്ടിയ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും കെജെ ജോൺസൺ പ്രതികരിച്ചു.
Also Read: സ്നേഹം നടിച്ച് വിളിച്ചുവരുത്തി, നൽകിയത് കൊടുംവിഷം; ഒടുവിൽ ആ ക്രൂരതയ്ക്ക് വധശിക്ഷ, നാൾവഴി
അന്വേഷണ സംഘത്തിന് ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാൻ മാത്രമല്ല കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ കണ്ടെത്താനും കഴിഞ്ഞെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കെജെ ജോൺസൺ വ്യക്തമാക്കി. ഗ്രീഷ്മയുടെ ചാറ്റുകളും സംസാരവും വീഡിയോ കോളുകളും മറ്റു മൊഴികളും പരിശോധിച്ചതിനെ തുടർന്നായിരുന്നു സംശയത്തിൻ്റെ നിഴലിലായിരുന്ന ഗ്രീഷ്മയെ പ്രതിയാക്കിയത്.
Also Read: 'പ്രണയത്താൽ ചതിക്കപ്പെട്ടവൻ'; പൊന്നു മകന് നീതി കിട്ടിയെന്ന് അമ്മ, നിർവികാരതയോടെ ഗ്രീഷ്മ
കേസിൽ നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് മാരകമായ കീടനാശിനി കഷായത്തിൽ കലർത്തി കൊടുത്തതാണ് ഷാരോണിന്റെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലാവുന്നതിന് മുമ്പ് അവസാന ദിവസം ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ പോയിരുന്നുവെന്നും പിന്നീടാണ് ഛർദിച്ച് അവശനായതെന്നും പറഞ്ഞ അദ്ദേഹം ഗ്രീഷ്മ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞെന്നും ഷാരോണിൻ്റെ ഭാഗത്തു നിന്നും യാതൊരു തരത്തിലുമുള്ള പീഡനവും ഉണ്ടായിട്ടില്ലെന്നും തെളിഞ്ഞുവെന്നും കെജെ ജോൺസൺ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.