തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. റവന്യൂകമ്മി പരമാവധി കുറച്ച്, കൊവിഡ് പ്രതിരോധത്തിനും ക്ഷേമാനുകൂല്യങ്ങള്‍ക്കും പണം ഉറപ്പുവരുത്താനുള്ള ശ്രമമായിരിക്കും ധനമന്ത്രി നടത്തുക എന്നതാണ് പ്രതീക്ഷ.
അതുപോലെ ഭരണച്ചെലവ് പരമാവധി നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളും ഇന്നത്തെ ബജറ്റിൽ (Kerala Budget 2021) ഉണ്ടാകും. ഇടതുപക്ഷം അധികാരത്തിൽ കയറിയതുമുതൽ ബജറ്റ് അവതരിപ്പിച്ചത് മ ധനമന്ത്രി തോമസ് ഐസക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ കെ എൻ ബാലഗോപാൽ ഇടതുപക്ഷത്തിന്റെ സാമ്പത്തിക രംഗത്തെ പുതിയ മുഖം കൂടിയാണ് എന്നത് ശ്രദ്ധേയമാണ്.
രാവിലെ 9 മണിക്കാണ് കെ എൻ ബാലഗോപാലിന്റെ കന്നി ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നത്. ഈ ബജറ്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തോമസ് ഐസക്ക് അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ തുടർച്ചയാകും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം എന്ന് ധനമന്ത്രി പോലും തുറന്നു സമ്മതിച്ചിരിക്കുന്ന ഈ സമയത്ത് പ്രതിസന്ധികൾ തരണം ചെയ്യാൻ തന്നെ വളരെ ബുദ്ധിമുട്ടാണ്. ഇതിൽ ഇപ്പോൾ കാണുന്ന ഒരേ ഒരു പോംവഴി ജിഎസ്ടി നഷ്ട പരിഹാരം വേഗത്തിലാക്കുകയും കേന്ദ്രത്തിൽ നിന്നുമുള്ള അർഹമായ വിഹിതം നേടുക എന്നതുമാണ്.
ഇന്നത്തെ ബജറ്റിൽ കൊവിഡ് പ്രതിരോധത്തിന് വലിയ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷ. അതുപോലെ സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കും പ്രത്യേക പാക്കേജ് ഉണ്ടായിരിക്കും കൂടാതെ അതിവേഗ റെയിൽപാത, വ്യവസായ ഇടനാഴി എന്നിവ ബജറ്റിൽ ഉൾപ്പെടും.
മറ്റൊരു വെല്ലുവിളി എന്ന് പറയുന്നത് കൊവിഡ് പ്രതിരോധ ചിലവുകൾ കുത്തനെ ഉയരുന്നതാണ്. വാക്സിൻ സൗജന്യമാക്കിയതും കനത്ത വെല്ലുവിളിയാണ്. ഇത്തരം സാഹചര്യത്തിൽ നികുതി കൂട്ടുക എന്നതാണ് സർക്കാരിന് മുന്നിലെ ഏക പോംവഴി എങ്കിലും ഈ മഹാമാരിക്കിടെ അതിനും സർക്കാരിന് കഴിയില്ല എന്നതാണ് സത്യം.
അതുകൊണ്ടുതന്നെ ഇനി കേന്ദ്രത്തെ മുറുകെ പിടിക്കുക എന്നത് തന്നെയായിരിക്കും ധനമന്ത്രിയുടെ മുന്നിലുള്ള ഒരെയൊരു വഴി. ധനമന്ത്രിയായി ചുമതലയേറ്റ് പതിനഞ്ചാം നാൾ ബജറ്റ് അവതരിപ്പിക്കാൻ എത്തുന്ന ബാലഗോപാലിന്റെ പെട്ടിൽ എന്തായിരിക്കും എന്നുതന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...