തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോള്‍ എൽ.ഡി.എഫ് മികച്ച വിജയമാണ് നേടിയത്. തിരുവനന്തപുരത്തെ പാപ്പനംകോട് വാർഡ് ബി.ജെ.പി വീണ്ടും നിലനിര്‍ത്തി. ബിജെപി സ്ഥാനാര്‍ത്ഥി ആശാനാഥ് 71 വോട്ടിന് വിജയിച്ചു. കൂടാതെ ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്റ്റേഷൻ വാർഡും കോട്ടയം മണര്‍കാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര വാർഡും പിടിച്ചെടുത്തു.
വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരവിള എൽ.ഡി.എഫിലെ റീന 45 വോട്ടിന് വിജയിച്ചു. തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കിൽ എൽ.ഡി.എഫിലെ സജിത 151 വോട്ടിന് വിജയിച്ചു.
കോഴിക്കോട് ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓമശ്ശേരി ഈസ്റ്റിൽ എൽ.ഡി.എഫിന്റെ കെ.കെ ഭാസ്കരൻ 76 വോട്ടിന് വിജയിച്ചു. ഒറ്റപ്പാലം നഗരസഭ 29ആം വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി കെകെ രാമകൃഷ്ണന് വിജയിച്ചു. 385 വോട്ടുകള്‍ക്കാണ് കെകെ രാമകൃഷ്ണന്റെ വിജയം.
എറണാകുളം തൃപ്പൂണിത്തുറ നഗരസഭ 39ആം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരിഗിരീശന് വിജയിച്ചു. കഴിഞ്ഞ തവണ ബിജെപി നാല് വോട്ടിന്
വിജയിച്ച വാർഡാണിത്. തൃശൂര്‍ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പത്താഴക്കാട് എൽ.ഡി.എഫിന്റെ കെ.എ ഹൈദ്രോസ് 98 വോട്ടിന് വിജയിച്ചു.
കണ്ണൂര്‍ കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം പീടിക വാര്‍ഡ് എല്‍ഡിഎഫിലെ ഡി രമ 505 വോട്ടിന് നിലനിര്‍ത്തി. ഓമശ്ശേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ഭാസ്കരന് 77 വോട്ടിന് വിജയിച്ചു.
ആലപ്പുഴ പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. ഷൈലജ ഷാജി 137 വോട്ടിനാണ് വിജയിച്ചത്. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് യു.ഡി.എഫ് സിറ്റിങ് മെമ്പർ രാജിവെച്ചിരുന്നു.ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്റ്റേഷൻ വാർഡിൽ ബി.ജെ.പിയുടെ ഡി. ജ്യോതിഷ് 144 വോട്ടിന് വിജയിച്ചു.
കോട്ടയം മണര്‍കാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര വാർഡിൽ ബി.ജെ.പിക്ക് അട്ടിമറിജയം. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റിൽ സിന്ധു കൊരട്ടിക്കുന്നേല്‍ 198 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
ഇടുക്കി കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ മുളംകുന്ന് വാർഡിൽ എൽ.ഡി.എഫിലെ തോമസ് ലൂക്കോസ് 235 വോട്ടിന് വിജയിച്ചു.മലപ്പുറം ഊരകം ഗ്രാമപഞ്ചായത്തിലെ ഒ.കെ.എം വാര്‍ഡിൽ യു.ഡി.എഫ് വിജയിച്ചു.