Thiruvananthapuram : കോവിഡ് ബാധിച്ച മകൾ നിരീക്ഷണത്തിലുള്ള വീട്ടിൽ നിന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) തെരഞ്ഞെടുപ്പ പ്രചാരണത്തിന് ഇറങ്ങിയതെന്നും ഇത് മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവുമെന്ന് വിമർശനവുമായി കേന്ദ്രമന്ത്രി V Muraleedharan.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. കോവിഡ് ബാധിതനാരുന്ന സമയത്താണ് പിണറായി വിജയൻ വോട്ട് ചെയ്യാൻ വന്നതും റോഡ് ഷോ നടത്തിയതെന്ന് മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നു.
ALSO READ : മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് നെഗറ്റീവ്; ആശുപത്രി വിട്ടു
കരുതലും ജാഗ്രതയും ഉസ്മാനും പ്രവാസിക്കും നാട്ടുകാർക്കും, മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണെന്ന് മുരളീധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെ അറിയിച്ചു.
എന്നാൽ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയിൽ സ്റ്റാഫിനെ അതേ വാഹനത്തിൽ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. അതോടൊപ്പം കോവിഡ് ബാധിതർ നെഗറ്റീവായി ഏഴ് ദിവസത്തെ സമ്പർക്ക് വിലക്കുണ്ടായിട്ടാണ് മുഖ്യമന്ത്രിയുടെ ആശുപത്രിയിൽ നിന്നുള്ള മടക്കവും ആഘോഷമാക്കുന്നതെന്ന് കേന്ദ്രമന്ത്രി വിമർശനം ഉയർത്തുന്നത്.
കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്
അതേസമയം ഇന്നാണ് മുഖ്യമന്ത്രി കോവിഡ് ഭേദമായി ആശുപത്രി വിട്ടത്. ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്. കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് അദ്ദേഹം ആശുപത്രി വിട്ടു.
ALSO READ : സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരം; ഇന്ന് 8778 പേർക്ക് കൊവിഡ്, 22 മരണം
ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ച പിണറായി, മികച്ച രീതിയിലുള്ള പരിചരണമാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും ലഭ്യമാക്കിയതെന്നും ജനങ്ങളിൽ നിന്നും വലിയ മാനസിക പിന്തുണയാണ് ലഭിച്ചതെന്നും ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് കൊവിഡ് (Covid) നെഗറ്റീവായത്. ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ മകളും പേരക്കുട്ടിയും ഇന്നലെ കൊവിഡ് നെഗറ്റീവ് ആയെങ്കിലും ആശുപത്രിയിൽ തുടരും. പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് മുഖ്യമന്ത്രിക്ക് ചികിത്സ നൽകിയിരുന്നത്. ചികിത്സയിലുടനീളം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ALSO READ : SSLC 2021: ആശങ്ക വേണ്ട, എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല
ഇക്കഴിഞ്ഞ എട്ടാം തിയതിയാണ് കൊവിഡ് ബാധിതനായി മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലായിരുന്ന ഭാര്യ കമല കഴിഞ്ഞ ദിവസം രോഗബാധിതയായെങ്കിലും മറ്റ് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ അവരും ആശുപത്രി വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.