Kerala Rain Alert: തോരാതെ മഴ: അതീവ ജാ​ഗ്രതയിൽ സംസ്ഥാനം, 24 മണിക്കൂർ കൺട്രോൾ റൂം; കരുതൽ നടപടികൾ ശക്തം

ആറ് ജില്ലകളിലാണ് ഇന്ന് മെയ് 15ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്.

Written by - Zee Malayalam News Desk | Last Updated : May 15, 2022, 06:04 AM IST
  • ജില്ലാ, താലൂക്ക് അടിസ്ഥാനത്തിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും.
  • തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിലും കണ്ട്രോൾ റൂം സജ്ജമാക്കും.
  • ശക്തമായ മഴയെ തുടർന്ന് കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട് നിരീക്ഷിക്കുന്നതിനായി കോർപ്പറേഷനിൽ പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
Kerala Rain Alert: തോരാതെ മഴ: അതീവ ജാ​ഗ്രതയിൽ സംസ്ഥാനം, 24 മണിക്കൂർ കൺട്രോൾ റൂം; കരുതൽ നടപടികൾ ശക്തം

തിരുവനന്തപുരം: അതിശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ സംസ്ഥാനം കനത്ത ജാ​ഗ്രതയിൽ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ഉന്നതതല യോ​ഗത്തിൽ കരുതൽ നടപടികൾ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 1077 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ ജനങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. തിങ്കളാഴ്ച വരെ അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശം. 

ആറ് ജില്ലകളിലാണ് ഇന്ന് മെയ് 15ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

ജില്ലാ, താലൂക്ക് അടിസ്ഥാനത്തിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിലും കണ്ട്രോൾ റൂം സജ്ജമാക്കും. ശക്തമായ മഴയെ തുടർന്ന് കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട് നിരീക്ഷിക്കുന്നതിനായി കോർപ്പറേഷനിൽ പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ആലപ്പുഴയിലെ വലിയ പമ്പുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്താനും യോ​ഗത്തിൽ നിർദേശം നൽകി. ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കാൻ തീരുമാനമായി.

Also Read: Kerala Rain Alert: കടലാക്രമണ സാധ്യത; തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള ഇടങ്ങലിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്നും ആവശ്യമെങ്കിൽ ക്യാമ്പുകൾ ആരംഭിക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശം നൽകി. 

വിവിധ വകുപ്പ് മേധാവികളും പോലീസ്, ഫയർഫോഴ്സ് മേധാവിമാർ, കെഎസ്ഇബി ചെയർമാൻ, കാലാവസ്ഥാ–ദുരന്ത നിനവാരണ വിദഗ്ധർ വിവിധ ജില്ലാകളക്ടർമാർ തുടങ്ങിയവരാണ് ഉന്നതതല യോ​ഗത്തിൽ പങ്കെടുത്തത്. ശക്തമായ മഴയെ തുടർന്നുള്ള ഏത് സാഹചര്യവും നേരിടാൻ പോലീസിനും ഫയർഫോഴ്സിനും ആവശ്യമായ നി‍ർദ്ദേശം നൽകി. ആവശ്യമെങ്കിൽ സിവിൽ ഡിഫൻസ് ഓഫീസർമാരെ വിന്യസിക്കാനും നി‍ർദ്ദേശം നൽകിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News