കൊച്ചി: VSSC യിലേക്ക് ആവശ്യമായ സാധനങ്ങളുമായി വന്ന വാഹനം നോക്കുകൂലിക്ക് വേണ്ടി തൊഴിലാളികൾ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി (High Court). കേരളം നിക്ഷേപ സൗഹൃദ (Investment Friendly) സംസ്ഥാനമെന്ന് വെറുതേ വാക്കുകളിൽ പറഞ്ഞാൽ പോരെന്നും നിയമം കയ്യിലെടുക്കുന്ന ട്രേഡ് യൂണിയനുകളെ (Trade Union) സർക്കാർ തടയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ കേരളത്തിൽ കൂടുതൽ വ്യവസായങ്ങൾ വരികയുള്ളൂ.
ഇത്തരത്തിൽ ആണെങ്കിൽ സംസ്ഥാനത്ത് നിക്ഷേപം ഇറക്കാൻ ആരും തയ്യാറാകില്ലെന്നാണ് ഹൈക്കോടതി വിമർശനം. നോക്ക് കൂലി നിരോധിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നിരോധനം പൂർണ്ണമായി നടപ്പായിട്ടില്ല. കേരളത്തിലേക്ക് വരാൻ നിക്ഷേപകർ ഭയക്കുന്നുവെന്നും കോടതി പറഞ്ഞു. കേരള ഹൈക്കോടതി 2017ൽ നോക്കുകൂലി നിരോധിച്ചതാണ്. നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
Also Read: VSSC Trivandrum: ഉപകരണവുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു; സംഭവത്തിൽ ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി
ചുമട് ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ സംഘട്ടനത്തിലേക്ക് കാര്യങ്ങൾ പോകുന്നത് ശരിയായ രീതിയല്ല. തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ അതിൽ നിയമപരമായ മാര്‍ഗങ്ങളാണ് ട്രേഡ് യൂണിയനുകള്‍ സ്വീകരിക്കേണ്ടത്. ട്രേഡ് യൂണിയനുകള്‍ നിയമം കയ്യിലെടുക്കരുതെന്ന് പറയാന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നതെന്നും കോടതി ആരാഞ്ഞു. ഒരു പൗരനെന്ന നിലയില്‍ ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നു എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
Also Read: Citu Trivandrum: ഐ.എസ്.ആർ.ഒ പ്രശ്നത്തിൽ മാധ്യമങ്ങൾ പഴി ചാരുന്നതായി സി.ഐ.ടി.യു
അതേസമയം, നോക്കുകൂലി വാങ്ങുന്നതിനെ പിന്തുണയ്ക്കില്ലെന്ന് കോടതിയെ സർക്കാർ അറിയിച്ചു. 2018ന് ശേഷം 11 നോക്കുകൂലി കേസ് രജിസ്റ്റർ ചെയ്തെന്ന് സർക്കാർ കോടതിയെ അറിയിച്ചപ്പോൾ കേസുകൾ ഇതിൽ കൂടുതലുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വരുന്ന കേസ് പരിശോധിച്ചാൽ ഇത് മനസിലാകും. നോക്കുകൂലി നിരോധിച്ചുള്ള ഉത്തരവ് നടപ്പാക്കുന്നു എന്ന് ഡിജിപി ഉറപ്പ് വരുത്തണം എന്നും കോടതി നിർദ്ദേശിച്ചു. കേസ് 27ലേക്ക് മാറ്റി.
സെപ്റ്റംബർ (September) അഞ്ചാം തീയതിയാണ് തിരുവനന്തപുരം വിഎസ്എസ്‍സ്സിയിലേക്ക് (VSSC) ഉപകരണവുമായി എത്തിയ കാർഗോ (Cargo) വാഹനം നാട്ടുകാർ തടഞ്ഞത്. ഉപകരണത്തിന്റെ കയ്യറ്റിറക്കലിൽ നാട്ടുകാരായ തൊഴിലാളികളെ പങ്കാളികളാക്കണം എന്നും ഇതിന് കൂലി നൽകണം എന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാർ സ്ഥലത്ത് സംഘടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...