Kerala Plus 2 Say Exam: പ്ലസ് ടു സേ പരീക്ഷ ജൂണിൽ; പരീക്ഷ ടൈംടേബിൾ ഇങ്ങനെ

Kerala plus two say exam: ജൂൺ 12 മുതലാണ് സേ പരീക്ഷ തുടങ്ങുന്നത്. രാവിലെയും ഉച്ചയ്ക്കുമായി പരീക്ഷകൾ നടത്തും.  

Written by - Zee Malayalam News Desk | Last Updated : May 13, 2024, 12:17 PM IST
  • ജൂൺ 12 മുതൽ 20 വരെയാണ് പരീക്ഷകൾ നടത്തുന്നത്.
  • വിദ്യാർത്ഥികൾ ഫോം പൂരിപ്പിച്ച ശേഷം ഫീസടച്ച് പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കേണ്ടതാണ്.
Kerala Plus 2 Say Exam: പ്ലസ് ടു സേ പരീക്ഷ ജൂണിൽ; പരീക്ഷ ടൈംടേബിൾ ഇങ്ങനെ

തിരുവനന്തപുരം: കേരള ബോർഡ് ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ തിയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂൺ 12 മുതൽ 20 വരെയാണ് പരീക്ഷകൾ നടത്തുന്നത്. പരീക്ഷാ ടൈംടേബിളും പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. ഒന്നോ അതിലധികമോ വിഷയങ്ങളിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായി കേരള ബോർഡ് നടത്തുന്ന സേവ് എ ഇയർ പരീക്ഷയാണിത്. കൂടാതെ ഏതെങ്കിലും വിഷയത്തിൽ മാർക്ക് കുറ‍ഞ്ഞ വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷയെഴുതി മാർക്ക് മെച്ചപ്പെടുത്താൻ സാധിക്കുന്നതാണ് ഇംപ്രൂവ്മെന്റ് പരീക്ഷയിലൂടെ.

വിദ്യാർത്ഥികൾ ഫോം പൂരിപ്പിച്ച ശേഷം ഫീസടച്ച് പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കേണ്ടതാണ്. ഈ വർഷം 4,41,120 വിദ്യാർത്ഥികളാണ് കേരളത്തിൽ പ്ലസ് ടു പരീക്ഷ എഴുതിയത്. ഇതിൽ 2,17,384 പെൺകുട്ടികളും 2,23,736 ആൺകുട്ടികളുമാണുള്ളത്. 2,94,888 പേർ പരീക്ഷയിൽ വിജയിച്ചു. അതേസമയം 2023ൽ 82.95 ആയിരുന്നു വിജയശതമാനം. എന്നാൽ ഇക്കുറി അത് 78.69 ആയി കുറഞ്ഞു.

ടൈംടേബിൾ

രാവിലെയും ഉച്ചകഴിഞ്ഞുമായി പരീക്ഷകൾ നടത്തും.

ജൂൺ 12
രാവിലെ - പാർട്ട് 2 ലാ​ഗ്വേജെസ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി
ഉച്ചയ്ക്ക് - കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇം​ഗ്ലീഷ്

ജൂൺ 13
രാവിലെ - പാർട്ട് 1 ഇം​ഗ്ലീഷ്
ഉച്ചയ്ക്ക് - ജിയോ​ഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി

ജൂൺ 14
രാവിലെ - കണക്ക്, പാർട്ട് 3 ലാ​ഗ്വേജസ്, സംസ്കൃത ശാസ്ത്ര, സൈക്കോളജി 
ഉച്ചയ്ക്ക് - ഹോം സയൻസ്, ​ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്

ജൂൺ 19
രാവിലെ - ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി 
ഉച്ചയ്ക്ക് - ഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്

ജൂൺ 20
രാവിലെ - ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇം​ഗ്ലീഷ് ലിറ്ററച്ചർ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News