തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിച്ചതോടെ വൈദ്യുതി ഉപയോഗത്തിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടിയിരിക്കുന്നത്. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കെഎസ്ഇബി. ദീർഘകാല കരാറുകൾ പുതുക്കിയിട്ടും കമ്പനികൾ വൈദ്യുതി നൽകാൻ തയ്യാറാകാതെ വന്നതോടെ മറ്റ് സ്രോതസ്സുകളിൽ നിന്നും ഉയർന്ന തുക നൽകി കറണ്ട് വാങ്ങിക്കേണ്ട അവസ്ഥായായി കെഎസ്ഇബിക്ക്. ഇത് സാമ്പത്തികപരമായി നിലവിൽ കെഎസ്ഇബിക്ക് താങ്ങാകുന്നതിലപ്പുറമാണ്. കഴിഞ്ഞ തിങ്കളാഴ്ച്ച മാത്രമായി 10.02 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനം ഉപയോഗിച്ചത്. ഒരു ദിവസത്തെ വൈദ്യുത ഉപയോഗത്തിലെ റെക്കോർഡ് യൂണിറ്റാണ് ഇത്. സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യയമന്ത്രി പിണണറായി വിജയന്റെ നേതൃത്വത്തിൽ ബുധനാഴ്ച്ച യോഗം ചേരും.
വേനൽക്കാല ചൂട് വർദ്ധിച്ചതോടെ 5000 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് അധികമായി ആവശ്യം. കഴിഞ്ഞ ദിവസം 5031 മെഗാവാട്ടായിരുന്നു ഉപഭോഗം.1600 മെഗാവാട്ട് ആണ് കേന്ദ്രത്തിൽ നിന്നുള്ള സംസ്ഥാനത്തിന്റെ വിഹിതം. വൈദ്യുത കരാറിലൂടെ 1200 മെഗാവാട്ട്, ജലവൈദ്യുത പദ്ധതികളിലൂടെ 1600 മെഗാവാട്ട് എന്നിങ്ങനെ മൊത്തം 4400 മെഗാവാട്ട് വൈദ്യുതിയാണ് മൊത്തം ലഭിക്കുന്നത്. ഇതിന് പുറമേ ആവശ്യം വരുന്ന വൈദ്യുതി മറ്റ് കമ്പനികളിൽ നിന്നും വലിയ തുകയ്ക്കാണ് കെഎസ്ഇബി വാങ്ങിക്കുന്നത്. നിലവിൽ 8 മുത്‍ 12രൂപ വരെ നിരക്കിൽ സംസ്ഥാനം അധികമായി ആവശ്യം വരുന്ന വൈദ്യുതി വാങ്ങിക്കുന്നത്. ഇത് വൻ സാമ്പത്തികമായ വലിയ നഷ്ടമാണ് കെഎസ്ഇബിക്ക്.
ALSO READ: സംസ്ഥാനത്ത് ചൂടിന് ശമനമില്ല; 10 ജില്ലകളിൽ യെല്ലോ അലർട്ട്
2015ൽ യുഡിഎഫ് ഭരണകാലത്ത് ജിൻഡൽ പവർ ലിമിറ്റഡ്, ജിൻഡൽ തെർമൽ പവർ ലിമിറ്റഡ്, ജബുവ പവർ ലിമിറ്റഡ് എന്നീ കമ്പനികളുമായി 25 വർഷത്തെ കരാറിൽ സർക്കാർ ഒപ്പിട്ടിരുന്നു. യൂണിറ്റിന് 4.29 എന്ന തോതിലായിരുന്നു കരാർ. എന്നാൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കരാർ റദ്ദാക്കി. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന കരാറിന്റെ ആവശ്യകത മനസ്സിലാക്കിയ സർക്കാർ കരാർ പുതുക്കാനായി കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും ഏകപക്ഷീയമായി കരാർ പുനസ്ഥാപിക്കാനുള്ള അധികാരം കമ്മീഷന് ഇല്ലെന്ന നിയമോപദേശം കുരുക്കായി മാറി.
തുടർന്ന് സംസ്ഥാന സർക്കാറും കേസിൽ കക്ഷി ചേർന്നു. കേസ് പരിഗണിക്കുന്ന വേളയിൽ കരാർ പുതുക്കുന്നത് സംസ്ഥാന സർക്കാറിന് തീരുമാനിക്കാമെന്ന് വിധിക്കുകയും റെഗുലേറ്ററി കമ്മീഷന് മുമ്പാകെ റിവ്യൂ പെറ്റീഷൻ വിധിക്കുകയുമായിരുന്നു. കരാർ പുനസ്ഥാപിച്ചെങ്കിലും ജിൻഡാൽ മാത്രമാണ് കരാർ അടിസ്ഥാനത്തിലുള്ള തുകയ്ക്ക് വൈദ്യുതി നൽകാൻ തയ്യാറായാത്. മറ്റ് കമ്പനികൾ റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.