Pathanamthitta Molestation Case: പത്തനംതിട്ടയിലേത് കൊടും ക്രൂരത; ഇതുവരെ അറസ്റ്റിലായത് 44 പേർ, മുപ്പതിലധികം കേസുകൾ

Pathanamthitta Molestation Case Arrest: കേസിൽ ആകെ 58 പ്രതികളുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവരിൽ 44 പേരെ പിടികൂടി.

Written by - Zee Malayalam News Desk | Last Updated : Jan 14, 2025, 04:40 PM IST
  • നിലവിൽ മുപ്പതോളം എഫ്ഐആറുകളാണ് കേസിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്
  • പത്തനംതിട്ട ടൗൺ, കോന്നി, റാന്നി, മലയാലപ്പുഴ, പന്തളം സ്റ്റേഷനുകളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്
Pathanamthitta Molestation Case: പത്തനംതിട്ടയിലേത് കൊടും ക്രൂരത; ഇതുവരെ അറസ്റ്റിലായത് 44 പേർ, മുപ്പതിലധികം കേസുകൾ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. കേസിൽ ആകെ 58 പ്രതികളുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവരെയെല്ലാം തിരിച്ചറിഞ്ഞതായും ഉടൻ തന്നെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

പത്തനംതിട്ട ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്ന് അറസ്റ്റുണ്ടായിരിക്കുന്നത്. കേസിൽ മുൻപ് അറസ്റ്റിലായ ദീപു എന്നയാൾ വഴിയാണ് ഇന്ന് അറസ്റ്റിലായ യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്.

തുടർന്ന് ഇയാളും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട് നിലവിൽ മുപ്പതോളം എഫ്ഐആറുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ALSO READ: നടൻ കൂട്ടിക്കൽ ജയചന്ദ്രന് പെട്ടു! അറസ്റ്റ് ഉടൻ?

പത്തനംതിട്ട ടൗൺ, കോന്നി, റാന്നി, മലയാലപ്പുഴ, പന്തളം എന്നീ പോലീസ് സ്റ്റേഷനുകളിലാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട പോലീസ് എടുത്ത ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം പോലീസിന് കൈമാറിയിരിക്കുകയാണ്. 62 പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. 58 പ്രതികളെയാണ് പോലീസിന് ഇതുവരെ തിരിച്ചറിയാനായത്.

ബാക്കി നാല് പേരുടെ വിവരങ്ങൾ വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതികളിൽ ഒരാൾ വിദേശത്താണ്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി ആവശ്യമെങ്കിൽ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പോലീസ് പറഞ്ഞു. പീഡനത്തിന് ഇരയായ പെൺകുട്ടിയെ കഴിഞ്ഞ ദിവസം ബാലാവകാശ കമ്മീഷൻ അം​ഗം എൻ സുനന്ദ സർശിച്ചിരുന്നു.

കുട്ടിക്ക് ആവശ്യമായ വൈദ്യസഹായം നൽകി വരികയാണ്. ആശ്വാസനിധിയിൽ നിന്ന് ധനസഹായം അനുവദിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് ബാലാവകാശ കമ്മീഷൻ നിർദേശം നൽകി. പെൺകുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായും എൻ സുനന്ദ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News