തിരുവനന്തപുരം: സ്കൂളുകളുടെ പ്രവൃത്തി സമയം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ യോഗത്തിൽ ധാരണ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാകും. കൃത്യ സമയത്ത് പാഠഭാഗങ്ങൾ തീർക്കാൻ സാധിക്കുന്നില്ലെന്ന് അധ്യാപകർ പരാതിപ്പെട്ട സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തിരിക്കുന്നത്.
നിലവിൽ ഉച്ചവരെയാണ് സ്കൂലുകളിൽ ക്ലാസുകൾ നടക്കുന്നത്. പരമാവധി വേഗത്തിൽ തന്നെ പ്രവൃത്തി സമയം ഉയർത്തുന്നതിനായി തീരുമാനമെടുത്തിട്ടുണ്ട്. കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള ഭയം മാറി വരികയാണ്. 90 ശതമാനത്തിലധികം കുട്ടികളും സ്‌കൂളുകളിലെത്തുന്നുണ്ടെന്നും വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്.
Also Read: Income Tax raid | മലയാള സിനിമ നിര്‍മാതാക്കളുടെ ഓഫിസുകളില്‍ ആദായനികുതി റെയ്ഡ്
യോഗത്തിലെടുത്ത തീരുമാനങ്ങൾ വിദ്യാഭ്യാസമന്ത്രിയേയും മുഖ്യമന്ത്രിയേയും അറിയിച്ചതിന് ശേഷം വിഷത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കും. കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് മൂന്ന് ദിവസം വീതം രാവിലെ മുതല്‍ വൈകുന്നേരം വരെയാകും ക്ലാസുകള്‍.
പ്ലസ് വണ്ണിന് 50 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കണമെന്നും യോഗത്തിൽ തീരുമാനമായി. ഇക്കാര്യം മന്ത്രിസഭായോഗം ചർച്ച ചെയ്തശേഷം തീരുമാനമെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...