Kerala State Youth Festival: സംസ്ഥാന സ്‌കൂൾ കലോത്സവം; ഇത്തവണയും വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം

Kerala School Kalolsavam: 2023 മുതൽ നോൺവെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. 

Written by - Zee Malayalam News Desk | Last Updated : Nov 17, 2023, 05:41 AM IST
  • സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്.
  • കലോത്സവ റിപ്പോർട്ടിംഗിൽ മാധ്യമങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
  • മാധ്യമ പ്രവർത്തകർക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടാകില്ല.
Kerala State Youth Festival: സംസ്ഥാന സ്‌കൂൾ കലോത്സവം; ഇത്തവണയും വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇത്തവണയും വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം തന്നെ. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കൊല്ലത്ത് ചേർന്ന സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്.

2023 മുതൽ നോൺവെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെന്നായിരുന്നു കഴിഞ്ഞ കോഴിക്കോട് കലോത്സവത്തിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. ഇത് വലിയ വിവാദങ്ങൾക്ക് വഴി വെയ്ക്കുകയും ചെയ്തിരുന്നു. ഭൂരിഭാഗം ആളുകളും നോൺവെജ് ഭക്ഷണം മതിയെന്ന നിലപാടെടുത്തതാണ് സർക്കാരിനെയും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. കലോത്സവ റിപ്പോർട്ടിംഗിൽ മാധ്യമങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. മാധ്യമ പ്രവർത്തകർക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടാകില്ല. കലോത്സവ വേദികളിൽ നവമാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് കലോത്സവത്തിൽ പ്രത്യേക പാസ് നൽകും. കലോത്സവം പരാതിരഹിതമായി നടത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ALSO READ: പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി: മന്ത്രി വി.എന്‍ വാസവന്‍

ജനുവരി നാല് മുതൽ എട്ട് വരെയാണ് കലോത്സവം. ആശ്രാമം മൈതാനമാണ് പ്രധാന വേദി. നഗരപരിധിയിലെ 24 വേദികളിൽ മത്സരങ്ങൾ നടക്കും. 20 സബ് കമ്മിറ്റികളും രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി അവലോകന യോഗത്തിൽ  ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായിരുന്നു. എൻ കെ പ്രേമചന്ദ്രൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, എം എൽ എ മാർ,  പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസ്, തുടങ്ങിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News