KS Sabarinadhan : മുൻ എംഎൽഎ കെഎസ് ശബരിനാഥൻ അറസ്റ്റിൽ; അറസ്റ്റ് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ

K S Sabarinadhan Arrest : കെഎസ് ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ സമയവും മറ്റ് രേഖകളും കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 19, 2022, 12:40 PM IST
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് നിലവിൽ കെഎസ് ശബരിനാഥൻ.
  • കെഎസ് ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
  • ജാമ്യ ഹർജി പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
  • അറസ്റ്റ് രേഖപ്പെടുത്തിയ സമയവും മറ്റ് രേഖകളും കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
KS Sabarinadhan : മുൻ എംഎൽഎ കെഎസ് ശബരിനാഥൻ അറസ്റ്റിൽ; അറസ്റ്റ് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ

തിരുവനന്തപുരം:  വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മുൻ എംഎൽഎ കെഎസ് ശബരിനാഥൻ അറസ്റ്റിൽ. വധ ഗൂഢാലോചന നടത്തിയതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് നിലവിൽ കെഎസ് ശബരിനാഥൻ. കെഎസ് ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ജാമ്യ ഹർജി പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. കൂടാതെ നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയ സമയവും മറ്റ് രേഖകളും കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു, തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട്  ശബരീനാഥന്‍റെ  വാട്സാപ്പ് സന്ദേശങ്ങൾ പുറത്തു വന്നിരുന്നു. ഇതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. 

സ്വർണക്കടത്ത് വിഷയത്തിൽ പ്രതിഷേധം ശക്തമായിരിക്കെ കഴിഞ്ഞ ജൂൺ 13 നായിരുന്നു വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധിച്ചവരെ ഇ.പി ജജയരാജൻ തള്ളിമാറ്റുകയും പുറത്തിറങ്ങിയപ്പോൾ പ്രതികളെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് ഒഫിഷ്യൽ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബരിനാഥൻ അയച്ചതെന്ന് കരുപ്പെടുന്ന മെസേജിന്‍റെ സ്ക്രീൻഷോട്ടുകളാണ് പുറത്തുവന്നത്. മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് തിരിക്കുന്നുണ്ടെന്നും  അതിനുള്ളിൽ പ്രതിഷേധം ആയാലോ  എന്നും ശബരിനാഥൻ ഗ്രൂപ്പിൽ ചോദിക്കുന്ന സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ടായിരുന്നു ഇത്.  അതിന് താഴെ ആര് പ്രതിഷേധിക്കും ആര് ടിക്കറ്റെടുക്കും തുടങ്ങിയ ചർച്ചകളും നടന്നിരുന്നു, ശബ്ദ സന്ദേശങ്ങളും ഉണ്ടായിരുന്നു.

ALSO READ: വിമാനത്തിലെ പ്രതിഷേധം: ഇ.പി ജയരാജനും യൂത്ത് കോൺഗ്രസ് നേതാക്കൾക്കും യാത്രാവിലക്ക്; ഗൂഡാലോചന കേസിൽ കെ.എസ്. ശബരിനാഥനെ നാളെ ചോദ്യം ചെയ്യും

സംഭവത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് ഇൻഡിഗോ മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും വിമാന കമ്പനി ഏർപ്പെടുത്തിയിരുന്നു. .വിമാനത്തിനുളളിൽ കൈയ്യേറ്റം ചെയ്തു എന്ന കുറ്റമാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. ഇൻഡിഗോ  ആഭ്യന്ത്ര അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരം ലെവൽ രണ്ടിലുളള  കുറ്റമാണ് ജയരാജൻ ചെയ്തിരിക്കുന്നത്. ഇതിനെ തുടർന്നാണ് ഇൻഡിഗോ നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ  ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവർക്ക് രണ്ടാഴ്ചത്തെ വിലക്കാണ് ഏർപ്പെടുത്തിയത്. ലെവൽ വൺ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിമാനത്തിനുള്ളിലെ മോശം പെരുമാറ്റത്തിനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇ.പി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും  ഇൻഡിഗോ ആഭ്യന്തര അന്വേഷണ സമിതി  നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇരുകൂട്ടരിൽ നിന്നും വിശദമായി മൊഴിയും രേഖപ്പെടുത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News