KT Jaleel: 'ഐപിഎസ് ഏമാൻമാർ കുടുങ്ങും, എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടും'; അൻവറിന് പിന്തുണയുമായി ജലീൽ

PV Anwar: കാക്കിയുടെ മറവിൽ തടി തപ്പാം എന്ന മോഹത്തിന് അന്ത്യം കുറിക്കപ്പെട്ടുവെന്നും പിവി അൻവറിനെ പിന്തുണച്ച് കെടി ജലീൽ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Sep 4, 2024, 03:45 PM IST
  • സ്വർണ്ണക്കടത്തിൽ പങ്കാളികൾ ആയവരുടെ സാമ്പത്തിക സ്രോതസുകൾ അടിയോടെ മാന്തി പുറത്തിടും
  • ഉപ്പ് തിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂവെന്നും കെടി ജലീൽ പറഞ്ഞു
KT Jaleel: 'ഐപിഎസ് ഏമാൻമാർ കുടുങ്ങും, എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടും'; അൻവറിന് പിന്തുണയുമായി ജലീൽ

തിരുവനന്തപുരം: പിവി അൻവർ എംഎൽഎയെ പിന്തുണച്ച് കെടി ജലീൽ. അൻവർ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ പരാതി നൽകട്ടെ. ഒരിറ്റു ദയയും അർഹിക്കാത്ത പോലീസ് പ്രമുഖർ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടും. കാക്കിയുടെ മറവിൽ തടി തപ്പാം എന്ന മോഹത്തിന് അന്ത്യം കുറിക്കപ്പെട്ടുവെന്നും പിവി അൻവറിനെ പിന്തുണച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ കെടി ജലീൽ വ്യക്തമാക്കി.

സ്വർണ്ണക്കടത്തിൽ പങ്കാളികൾ ആയവരുടെ സാമ്പത്തിക സ്രോതസുകൾ അടിയോടെ മാന്തി പുറത്തിടും. ഉപ്പ് തിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂവെന്നും കെടി ജലീൽ പറഞ്ഞു. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താൻ ആകില്ലെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. എഡിജിപി അജിത് കുമാറിനെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ മുൻപും അൻവറിന് പിന്തുണയുമായി ജലീൽ രം​ഗത്തെത്തിയിരുന്നു.

ALSO READ: ബലാത്സംഗക്കേസിൽ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല; മറ്റ് കേസുകളിലെ മുൻകൂർ ജാമ്യ അപേക്ഷയിൽ വിധി വന്ന ശേഷം തീരുമാനം

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഉപ്പുതിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ!

വഞ്ചകരും അഴിമതിക്കാരുമായ IPS ഏമാൻമാർ കുടുങ്ങും. സംശയം വേണ്ട. എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടും. ഒരിറ്റുദയപോലും അർഹിക്കാത്ത പോലീസ് "പ്രമുഖ്മാർ" തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടും. കാക്കിയുടെ മറവിൽ എന്തും ചെയ്ത് തടിതപ്പാമെന്ന മോഹം സഫലമായിരുന്ന പതിറ്റാണ്ടുകൾക്ക് അന്ത്യംകുറിക്കപ്പെട്ടു കഴിഞ്ഞു. ചുമരുകൾക്ക് ജീവനുള്ള കാലമാണിത്."ദൈവത്തിൻ്റെ കണ്ണുകൾ"എല്ലായിടത്തും മിഴി തുറന്നിരിപ്പുണ്ട്.

സ്വർണ്ണക്കടത്തിൽ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തിപ്പുറത്തിടും. രാത്രിയുടെ അന്ത്യയാമങ്ങളിൽ കടത്തിക്കൊണ്ടു പോയ വസ്തുക്കൾ ഏത് കടലിൽ മുക്കിത്താഴ്ത്തിയാലും കണ്ടെത്തും. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി കീശയിലാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ കരുതിയിരിക്കുക.  നിങ്ങളെത്തേടി വരുന്നുണ്ട് പൊതുപ്രവർത്തകരുടെ ഒളിക്യാമറകൾ. എല്ലാം സംഭവിക്കേണ്ട പോലെത്തന്നെ സംഭവിക്കും. ആർക്കും പരിരക്ഷ കിട്ടില്ല. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ല.

ചരിത്രത്തിലാദ്യമായി നൂറ്റിഇരുപത്തിയഞ്ചിലധികം പോലീസ് ഓഫീസർമാരെ അവരുടെ കയ്യിലിരിപ്പിൻ്റെ "ഗുണം" കൊണ്ട്, സർവീസിൽ നിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കുറ്റവാളികൾ ആ ധീര സഖാവിൽ നിന്ന് ഒരു തരിമ്പ് പോലും അനുകമ്പ പ്രതീക്ഷിക്കേണ്ട. ചുണ്ടിനും കപ്പിനുമിടയിലെ ഏതാനും സമയത്തേക്ക് സാങ്കൽപ്പിക കഥകൾ മെനയുന്നവർ നിരാശപ്പെടും. പി.വി അൻവർ എം.എൽ.എ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെ. അതല്ലെങ്കിൽ കോടതിയെ സമീപിക്കട്ടെ. അപ്പോൾ കാണാം സംഘികൾ കലക്കിയാൽ കലങ്ങാത്ത "തൃശൂർപൂരം".

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News