Kerala Assembly Election 2021 Live : പത്രിക സമർപ്പിക്കാൻ ഇനി നാല് ദിവസം മാത്രം ബാക്കി, സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കാതെ മുന്നണികൾ

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി നാല് ദിനം ബാക്കി. ഇതുവരെ ഒരു മുന്നണിയും സ്ഥാനാർഥി പ്രഖ്യാപനം പൂർത്തീകരിച്ചിട്ടില്ല. ആറോളം സീറ്റുകളിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ അറിയിക്കുന്നത്. കഴക്കൂട്ടം ദേവികുളം തുടങ്ങിയ സീറ്റിൽ ആരെ മത്സരിപ്പിക്കുമെന്ന് ബിജെപിക്കും ധാരാണയായിട്ടില്ല. കുറ്റ്യാടിയിലെ പ്രശ്നവും ദേവികുളവത്തെ ജാതി രാഷ്ട്രീയവും കണക്കിലെടുത്താണ് എൽഡിഎഫിലെ സ്ഥാനാർഥി പ്രഖ്യാപനവും വൈകുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 16, 2021, 04:58 PM IST
    ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്, മെയ് രണ്ടിനെ ഫലം പുറത്ത് വരും
Live Blog

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി നാല് ദിനം ബാക്കി. ഇതുവരെ ഒരു മുന്നണിയും സ്ഥാനാർഥി പ്രഖ്യാപനം പൂർത്തീകരിച്ചിട്ടില്ല. ആറോളം സീറ്റുകളിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ അറിയിക്കുന്നത്. കഴക്കൂട്ടം ദേവികുളം തുടങ്ങിയ സീറ്റിൽ ആരെ മത്സരിപ്പിക്കുമെന്ന് ബിജെപിക്കും ധാരാണയായിട്ടില്ല. കുറ്റ്യാടിയിലെ പ്രശ്നവും ദേവികുളവത്തെ ജാതി രാഷ്ട്രീയവും കണക്കിലെടുത്താണ് എൽഡിഎഫിലെ സ്ഥാനാർഥി പ്രഖ്യാപനവും വൈകുന്നത്.

16 March, 2021

  • 17:00 PM

    കോൺഗ്രസ് വിട്ട പിസി ചാക്കോ ഇന്ന് എൻസിപിയിൽ ചേരും

  • 15:45 PM

    ഹൈക്കമാൻഡ് എന്നാൽ കെ.സി വേണുഗോപാലെന്ന്  കെ.സുധാകരൻ

    തൃപ്തി കൊണ്ടല്ല കോൺഗ്രസ്സിൽ തുടരുന്നതെന്നും സുധാകരൻ

  • 13:45 PM

    ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ആശുപത്രി വിട്ടു.  

  • 12:15 PM

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് വാളയാർ പെൺക്കുട്ടിയുടെ അമ്മ ‍മത്സരിക്കുന്നു. സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് പെൺക്കുട്ടികളുടെ അമ്മ പിണറായി വിജയനെതിരെ സ്ഥാനാർഥിയാകുന്നത്.

  • 10:15 AM

    മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളി സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു. പമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തയാണ് ഉമ്മൻ ചാണ്ടി നമനിർദേശ പത്രിക സമർപ്പിച്ചത്

  • 09:30 AM

    കഴക്കൂട്ടത്ത് മത്സരിക്കാൻ ശോഭ സുരേന്ദ്രന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പച്ചക്കൊടി. ഇന്ന് വൈകിട്ട് കേന്ദ്ര നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും

  • 09:30 AM

    നിയമസഭ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പത്രിക ഇന്ന് പുറത്തിറക്കും

Trending News