തൃശൂർ: തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടെ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകൾ വിവാദത്തിൽ. നടൻ ടോവിനോ തോമസിനൊപ്പം ഇടതു സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ നിൽക്കുന്ന ഫേസ്ബുക്ക് പോസ്റ്റും സുരേഷ് ഗോപിക്കെതിരെ കലാമണ്ഡലം ഗോപി ആശാൻറെ മകൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുമാണ് വിവാദത്തിന് വഴിവെച്ചത്. സംഭവം വിവാദമായതോടെ ഇരു പോസ്റ്റുകളും പിൻവലിക്കുകയായിരുന്നു.
നടൻ ടോവിനോ തോമസിനൊപ്പമുള്ള ഫോട്ടോ വച്ചുള്ള വിഎസ് സുനിൽകുമാറിന്റെ പോസ്റ്റാണ് ആദ്യം പിൻവലിച്ചത്. തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടൻ ടൊവിനോ തോമസ് വ്യക്തമാക്കിയതോടെയാണ് നടപടി.
ALSO READ: തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്: ടോവിനോ
താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ അംബാസ്സഡർ ആണെന്ന് ടൊവിനോ തോമസ് വ്യക്തമാക്കുന്നു. ആരെങ്കിലും തന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്ന് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ടോവിനോയും താനും നല്ല സുഹൃത്തുക്കളാണെന്നും അതുകൊണ്ടാണ് പോസ്റ്റ് ഇട്ടതെന്നും തിരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിച്ചതാണ് വിയോജിപ്പിന് കാരണമെന്നും പോസ്റ്റ് പിൻവലിച്ചെന്നും സുനിൽകുമാർ വ്യക്തമാക്കി. അതേസമയം സുരേഷ് ഗോപിക്കെതിരെ കലാമണ്ഡലം ഗോപിയുടെ മകൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും വിവാദം സൃഷ്ടിച്ചു.
സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നുവെന്നായിരുന്നു കലാമണ്ഡലം ഗോപിയുടെ മകൻ രഘുവിന്റെ പോസ്റ്റ്. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. ഗോപി ആശാൻ തനിക്ക് ഗുരുതുല്യൻ ആണെന്നും ആരെയൊക്കെ കാണണമെന്ന് തീരുമാനിക്കുന്നത് താനല്ല പാർട്ടിയാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.