Lok Sabha Election 2024 : ലോക്സഭ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് വെക്കാൻ യുഡിഎഫ്

Lok Sabha Election 2024 SDPI-UDF : എസ്ഡിപിഐ പോലെയുള്ള തീവ്ര സംഘടനകളുടെ തിരഞ്ഞെടുപ്പിലെ പിന്തുണ വേണ്ടയെന്ന് പരസ്യമായി യുഡിഎഫ് നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും

Written by - Zee Malayalam News Desk | Last Updated : Apr 4, 2024, 10:26 AM IST
  • എസ്ഡിപിഐയുടെ തീരുമാനം യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
  • യുഡിഎഫുമായി ഒരു കൂടിയാലോചന നടത്താതെയാണ് എസ്ഡിപിഐ സ്വമേധയ പിന്തുണ പ്രഖ്യാപിച്ചത്
Lok Sabha Election 2024 : ലോക്സഭ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് വെക്കാൻ യുഡിഎഫ്

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പ്രഖ്യാപിച്ച പിന്തുണ നിരസിക്കാൻ കോൺഗ്രസും യുഡിഎഫും. എസ്ഡിപിഐ സ്വമേധയാ പ്രഖ്യാപിച്ച പിന്തുണ നിരസിക്കാൻ യുഡിഎഫിൽ ആലോചന നടന്നു. ഇതു സംബന്ധിച്ച് കോൺഗ്രസിന്റെ നിലപാട് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി ഇന്ന് വ്യാഴാഴ്ച അറിയിക്കും. തിരഞ്ഞെടുപ്പിൽ പിന്തുണ അറിയിച്ചുകൊണ്ടുള്ള എസ്ഡിപിഐയുടെ തീരുമാനം യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. 

യുഡിഎഫുമായി ഒരു കൂടിയാലോചന നടത്താതെയാണ് എസ്ഡിപിഐ സ്വമേധയ പിന്തുണ പ്രഖ്യാപിച്ചത്. ഇത് യുഡിഎഫിന് കേരളത്തിൽ ഉള്ള രാഷ്ട്രീയസാഹചര്യം ഇല്ലാതാക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. വ്യക്തികൾ എന്നനിലയിൽ ആരുടെയും വോട്ട് സ്വീകരിക്കും. എന്നാൽ എസ്ഡിപിഐ പോലെയുള്ള തീവ്ര സംഘടനകളുടെ തിരഞ്ഞെടുപ്പിലെ പിന്തുണ വേണ്ടയെന്ന് പരസ്യമായി യുഡിഎഫ് നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും.

ALSO READ : Lok Sabha Election 2024: വയനാട് മണ്ഡലത്തിലെ BJP സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍റെ പത്രിക സമര്‍പ്പണം നാളെ

ഇത് സംബന്ധിച്ച് എ.ഐ.സി.സി.യുടെ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല, യുഡിഎഫ്. കൺവീനർ എം.എം. ഹസൻ, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ് തുടങ്ങിയ യുഡിഎഫ്. നേതാക്കൾ കൂടിയാലോചന നടത്തിയിരുന്നു. ഇതിന് ശേഷമാണ് തീരുമാനമായതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News