പോസ്റ്റ് പിൻവലിച്ചതല്ല, പാർട്ടി നിലപാട് ഉയർത്തിപ്പിടിച്ചതാണെന്ന് മന്ത്രി എംബി രാജേഷ്

പാർട്ടി നിലപാട് തന്നെയാണ് മന്ത്രിയായ തന്റെയും നിലപാട്.അതിൽ ഗവർണറുടെ പ്രീതിയും അപ്രീതിയും കണക്കിലെടുത്തിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Oct 18, 2022, 04:07 PM IST
  • പാർട്ടി ഔദ്യോഗികമായി നിലപാട് പറഞ്ഞാൽ അതിന് മുകളിലല്ല തന്റെ നിലപാട്
  • അനാവശ്യമായി ആരും ഗവർണറെ വിമർശിക്കുന്നില്ല
  • ഗവർണറുടെ ഭീഷണിയെ കുറിച്ച് കൂടുതൽ പറയുന്നില്ലെന്നും അദ്ദേഹം
പോസ്റ്റ് പിൻവലിച്ചതല്ല, പാർട്ടി നിലപാട് ഉയർത്തിപ്പിടിച്ചതാണെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: മന്ത്രിമാരെ അയോഗ്യരാക്കും എന്ന ഗവർണറുടെ പ്രസ്താവനക്കെതിരായ തൻറെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതല്ലെന്നും  പാർട്ടി നിലപാട് ഉയർത്തിപ്പിടിച്ചതാണെന്നും മന്ത്രി എംബി രാജേഷ്.തന്റെ നിലപാടിനെക്കാൾ വ്യക്തവും ശക്തവുമാണ് പാർട്ടിയുടെ നിലപാട്.
ഒരു വിഷയത്തിൽ പാർട്ടി ഔദ്യോഗികമായി നിലപാട് പറഞ്ഞാൽ അതിന് മുകളിലല്ല തന്റെ നിലപാട്

പാർട്ടിയുടെ നിലപാട് തന്നെയാണ് പാർട്ടി നിയോഗിച്ച മന്ത്രിയായ തന്റെയും നിലപാട്.അതിൽ ഗവർണറുടെ പ്രീതിയും അപ്രീതിയും കണക്കിലെടുത്തിട്ടില്ല.പി ബി പ്രസ്താവന ആദ്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല, അറിഞ്ഞയുടൻ അത് പോസ്റ്റ്‌ ചെയ്യാൻ നിർദേശം നൽകി അതാണ് സംഭവിച്ചത്.

 

അനാവശ്യമായി ആരും ഗവർണറെ വിമർശിക്കുന്നില്ല ഗവർണറുടെ ഭീഷണിയെ കുറിച്ച് കൂടുതൽ പറയുന്നില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശങ്ങളുമുണ്ട്.  എന്നാൽ ഗവർണർ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവന നടത്തിയാൽ മന്ത്രി സ്ഥാനം അടക്കം റദ്ദാക്കുമെന്നായിരുന്നു ഗവർണറുടെ ട്വീറ്റ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News