Bharth rice: തൃശ്ശൂരിനു മാത്രമോ "ഭാരത് റൈസ് "..? കേന്ദ്രം വിലകുറഞ്ഞ നാടകം കളിക്കുന്നുവെന്ന് ജി ആർ അനിൽ

G R Anil against Central governmant: സപ്ലൈകോ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നുള്ളത് യഥാർഥ്യമാണെന്നും,  എന്നു കരുതി തൊഴിലാളികളെ പിരിച്ചു വിടുകയോ കടകൾ അടച്ചു പൂട്ടുകയോ ഇല്ല

Written by - Zee Malayalam News Desk | Last Updated : Feb 9, 2024, 04:25 PM IST
  • കേന്ദ്രത്തിന്റെ സങ്കുചിത മനോഭാവമാണ് ഇതിൽ നിന്നും പ്രകടമാകുന്നതെന്നും മന്ത്രി പറഞ്ഞു.
  • അരിയുടെ നേരിട്ടുള്ള വിതരണം ഫെഡറൽ മര്യാദകളുടെ ലങ്കനമാണ്.
Bharth rice: തൃശ്ശൂരിനു മാത്രമോ "ഭാരത് റൈസ് "..? കേന്ദ്രം വിലകുറഞ്ഞ നാടകം കളിക്കുന്നുവെന്ന് ജി ആർ അനിൽ

തിരുവനന്തപുരം: ഭാരത് റൈസ് കൊണ്ടുവന്ന് കേന്ദ്ര സർക്കാർ വിലകുറഞ്ഞ നാടകം അരങ്ങേറുകയാണെന്ന് കേരള ഭക്ഷ്യസുരക്ഷ മന്ത്രി ജി ആർ അനിൽ. കേന്ദ്ര സെക്രട്ടറിയേറ്റ് ബിജെപി ആർഎസ് എസ് കേന്ദ്രങ്ങളായി മാറിയെന്നും രാജ്യത്ത് ഭാരത് റൈസ് എത്തിയത് തൃശ്ശൂരിൽ മാത്രമാണ്, മറ്റെവിടെയും വിതരണം ചെയ്യുന്നില്ല. കേന്ദ്രത്തിന്റെ സങ്കുചിത മനോഭാവമാണ് ഇതിൽ നിന്നും പ്രകടമാകുന്നതെന്നും മന്ത്രി പറഞ്ഞു. അരിയുടെ നേരിട്ടുള്ള വിതരണം ഫെഡറൽ മര്യാദകളുടെ ലങ്കനമാണ്. സപ്ലൈകോയിൽ അരിയില്ലെന്ന് വരുമ്പോൾ ജനങ്ങളെ സംസ്ഥാന സർക്കാരിനെതിരെ തിരിക്കുന്ന നടപടിയാണിത്.

സപ്ലൈകോ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നുള്ളത് യഥാർഥ്യമാണെന്നും,  എന്നു കരുതി തൊഴിലാളികളെ പിരിച്ചു വിടുകയോ കടകൾ അടച്ചു പൂട്ടുകയോ ഇല്ല. കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടി കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.  കേന്ദ്രസര്‍ക്കാര്‍ ഭാരത് അരി വിതരണം ചെയ്യുന്നത് കിലോയ്ക്ക് 29 രൂപ നിരക്കിലാണ്. നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍, നാഫെഡ്, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണച്ചുമതല.

ALSO READ: പ്രശസ്ത നർത്തകിയും നൃത്ത അധ്യാപികയുമായ ഭവാനി ചെല്ലപ്പൻ അന്തരിച്ചു

തൃശ്ശൂരിൽ ചുവരെഴുത്ത് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി; ഉദ്ഘാടനം സുരേഷ് ഗോപി നിർവഹിച്ചു

തൃശ്ശൂർ: ബിജെപി ഔദ്യോഗികമായി ചുവരെഴുത്ത് പ്രചാരണത്തിന് തുടക്കം കുറിച്ചു. ചുവരെഴുത്ത് പ്രചാരണത്തിന്റെ ഉദ്ഘാടനം സുരേഷ് ഗോപി നിർവഹിച്ചു. തൃശ്ശൂർ കൂർക്കഞ്ചേരി വലിയാലുക്കലിലാണ് സുരേഷ് ഗോപി ചുവരെഴുതിയത്. സ്ഥാനാർത്ഥിയുടെ പേര് പറയാതെയുള്ള പ്രചാരണമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. തൃശ്ശൂർ കൂർക്കഞ്ചേരി വലിയാലുക്കലിൽ ആദ്യചുവർ സുരേഷ് ഗോപി എഴുതി. 

ഇന്ത്യയിൽ ആകെയുള്ള തരംഗം കേരളത്തിലും തൃശ്ശൂരിലും ഉണ്ടാകുമെന്നും ബിജെപിയിൽ ഇന്ത്യയിൽ ആകെയുള്ള വിശ്വാസം കേരളത്തിലും പ്രതിഫലിക്കുമെന്നും പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകുമെന്നും സുരേഷ് സുരേഷ് ഗോപി പറഞ്ഞു. സ്ഥാനാർത്ഥിയുടെ പേര് പറയാതെയുള്ള പ്രചാരണമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് അധികം സമയം കാത്തിരിക്കേണ്ടി വരില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News