തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മന്ത്രി വീണ ജോർജിന്റെ (Veena George) പ്രതികരണം. കേസിൽ രണ്ടാഴ്ചയ്ക്ക് ശേഷം വനിതാ-ശിശുക്ഷേമ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് ലഭിക്കുമെന്ന് മന്ത്രി (Minister) പറഞ്ഞു. കൂടുതൽ പേരുടെ മൊഴി എടുക്കേണ്ടതിനാൽ സമയം നീട്ടി ആവശ്യപ്പെട്ടെന്നും വീണ ജോർജ് വ്യക്തമാക്കി.
അതിനിടെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന അനുപമയുടെ പരാതിയില്‍ മറുപടിയുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. ആരുടെയും പേരുപറഞ്ഞായിരുന്നില്ല സംഭാഷണം, പെണ്‍കുട്ടികള്‍ ശക്തരാകണമെന്നാണ് താന്‍ പറഞ്ഞത്. അത് തെറ്റായി വ്യാഖ്യാനിച്ചെന്നും മന്ത്രി പ്രതികരിച്ചു.
എന്റെ മക്കളെ വളര്‍ത്തിയതുപോലെ മറ്റ് പെണ്‍കുട്ടികളും ബോള്‍ഡായി വളരണം. ചുറ്റുമുള്ള ചതിക്കുഴികളില്‍ പെണ്‍കുട്ടികള്‍ വീണുപോകരുത്’ മന്ത്രി പറഞ്ഞു. പേരൂര്‍ക്കട ദത്തുവിവാദത്തിലെ പരാതിക്കാരായ അനുപമയ്ക്കും ഭര്‍ത്താവ് അജിത്തിനും എതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. തന്റെ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. അക്കാര്യമാണ് പറഞ്ഞത്. അനുപമയുടെ പരാതിയില്‍ മറ്റ് പ്രതികരണങ്ങള്‍ നടത്താനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read: Adoption row: ദത്ത് വിവാദം: "താൻ തെറ്റൊന്നും പറഞ്ഞില്ല", നിലപാടിലുറച്ച് മന്ത്രി സജി ചെറിയാൻ
അതേസമയം സജി ചെറിയാനെതിരെ (Minister Saji Cheriyan) അനുപമയും അജിത്തും നൽകിയ പരാതിയിൽ പ്രാഥമിക പരിശോധന നടത്താൻ പോലീസിന് (Police) നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറാണ് (Trivandrum City Police Commissioner) നിർദ്ദേശം നൽകിയത്. നിലവിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കാനാണ് നിർദ്ദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...