Popular Front March: കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളിയിലെ പോലീസ് നടപടിയിൽ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട്

ഒരു കുട്ടി വിളിച്ച വിദ്വേഷ മുദ്രാവാക്യത്തിന്‍റെ പേരിൽ പോലീസ് എടുത്ത നടപടിയിൽ പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇന്ന് ആലപ്പുഴയിൽ പ്രകടനം നടത്തുന്നത്.  

Written by - Zee Malayalam News Desk | Last Updated : May 28, 2022, 07:48 AM IST
  • ആലപ്പുഴ എസ്.പി ഓഫീസിലേക്ക് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് (Popular Front) പ്രകടനം
  • ഒരു കുട്ടി വിളിച്ച വിദ്വേഷ മുദ്രാവാക്യത്തിന്‍റെ പേരിൽ പോലീസ് എടുത്ത നടപടിയിൽ പ്രതിഷേധിച്ചാണ് പ്രകടനം
Popular Front March: കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളിയിലെ പോലീസ് നടപടിയിൽ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട്

ആലപ്പുഴ: ആലപ്പുഴ എസ്.പി ഓഫീസിലേക്ക് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് (Popular Front)  പ്രകടനം. ഒരു കുട്ടി വിളിച്ച വിദ്വേഷ മുദ്രാവാക്യത്തിന്‍റെ പേരിൽ പോലീസ് എടുത്ത നടപടിയിൽ പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇന്ന് ആലപ്പുഴയിൽ പ്രകടനം നടത്തുന്നത്.

Also Read: Popular Front Rally: മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കളെയും പ്രതി ചേർക്കും

പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണൽ പ്രസിഡൻ്റ് നവാസ് ഷിഹാബ് ആരോപിച്ചു. ഇതിനിടയിൽ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 18 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിപാടിയുടെ സംഘാടകരായ ആലപ്പുഴ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് (Popular Front)  നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രാത്രി തന്നെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി. 

പകൽ ഹാജരാക്കിയാൽ സംഘർഷസാധ്യത ഉണ്ടാകുമെന്ന സാഹചര്യം വിലയിരുത്തിയാണ് രാത്രി തന്നെ ഇവരെ ഹാജരാക്കിയത്. ഇവർ മതവിദ്വേഷം പ്രചരിപ്പിക്കാൻ അവസരം ഒരുക്കിയെന്നതാണ് ആരോപണം. ഇതിനിടയിൽ കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ട് പ്രതികളെ ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുദ്രാവാക്യം വിളിച്ചവർ മാത്രമല്ല പരിപാടിയുടെ സംഘാടകർക്കെതിരെയും  നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Also Read: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിൽ വ്യാപക പ്രതിഷേധം

ഇതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എസ്ഡിപിഐ. തൃക്കാക്കരയില്‍ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് എസ്ഡിപിഐ നിയമ നടപടിക്കൊരുങ്ങുന്നത്.  ആലപ്പുഴയില്‍ വിവാദമായ റാലി നടത്തിയത് പോപ്പുലര്‍ ഫ്രണ്ടാണെന്നിരിക്കെ എസ്ഡിപിഐ നടത്തിയ റാലിയെന്നാണ് മുഖ്യമന്ത്രി തൃക്കാക്കരയില്‍ പ്രസംഗിച്ചത്. ആരെയോ തൃപ്തിപ്പെടുത്താനും വര്‍ഗീയ ധ്രുവീകരണത്തിനുമാണ് മുഖ്യമന്ത്രി ഇതിലൂടെ ശ്രമിക്കുന്നതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി റോയ് അറയക്കല്‍ ആരോപിച്ചു.

Trending News