Mannam Jayanthi | മന്നം ജയന്തി ദിനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്; മന്നം ജയന്തി സമ്പൂർണ അവധിയാക്കാത്തതിൽ പ്രതിഷേധം

സംസ്ഥാന സർക്കാരിന് എൻഎസ്എസിനോട് വിവേചനമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ.

Written by - Zee Malayalam News Desk | Last Updated : Jan 2, 2022, 01:33 PM IST
  • മന്നം ജയന്തി ദിനത്തിൽ നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്
  • നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ സർക്കാർ മുടന്തൻ ന്യായം പറയുകയാണെന്നാണ് എൻഎസ്എസിന്‍റെ വിമര്‍ശനം
  • എല്ലാ സർക്കാരുകളുടേയും തെറ്റുകളെ എന്‍എസ്എസ് വിമർശിച്ചിട്ടുണ്ട്
  • നല്ലതിനെ പ്രശംസിച്ചിട്ടുമുണ്ടെന്ന് ജി സുകുമാരൻ നായർ പറഞ്ഞു
Mannam Jayanthi | മന്നം ജയന്തി ദിനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്; മന്നം ജയന്തി സമ്പൂർണ അവധിയാക്കാത്തതിൽ പ്രതിഷേധം

കോട്ടയം: മന്നം ജയന്തി ദിനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. മന്നം ജയന്തി ദിനം സമ്പൂർണ്ണ അവധി ആക്കാത്തതിൽ എൻഎസ്എസ് പ്രതിഷേധിച്ചു. സംസ്ഥാന സർക്കാരിന് എൻഎസ്എസിനോട് വിവേചനമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ.

മന്നം ജയന്തി ദിനത്തിൽ നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും  ഇക്കാര്യത്തില്‍ സർക്കാർ മുടന്തൻ ന്യായം പറയുകയാണെന്നാണ് എൻഎസ്എസിന്‍റെ വിമര്‍ശനം. എൻഎസ്എസ് മതേതര സംഘടനയാണ്. എല്ലാ സർക്കാരുകളുടേയും തെറ്റുകളെ എന്‍എസ്എസ് വിമർശിച്ചിട്ടുണ്ട്. നല്ലതിനെ പ്രശംസിച്ചിട്ടുമുണ്ടെന്ന് ജി സുകുമാരൻ നായർ പറഞ്ഞു.

ALSO READ: Covid update | രാജ്യത്ത് 24 മണിക്കൂറിനിടെ 27,553 പുതിയ കോവിഡ് കേസുകൾ; 284 മരണം, ഒമിക്രോൺ കേസുകൾ 1,525 ആയി

യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് സമ്പൂർണ്ണ അവധി എന്നുള്ള കാര്യത്തിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരാണ് ശുപാർശ നൽകേണ്ടതെന്ന് എൻഎസ്എസ് വ്യക്തമാക്കി.

എന്നാൽ, 15 പൊതു അവധികളാണ് നിലവിലുള്ളതെന്നും അതിൽ കൂടുതൽ അവധികൾ നൽകുന്നതിന് പരിമിതികൾ ഉണ്ടെന്നും പ്രത്യേക അനുമതി ആവശ്യമാണെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എൻഎസ്എസിനെ അവ​​ഗണിക്കുന്നവർ മന്നത്ത് പത്മനാഭന്റെ ചിത്രം പല വേദികളിലും ഉപയോ​ഗിക്കുന്നുണ്ട്. ഇത്തരക്കാരുടെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുമെന്ന് കരുതുന്നുവെന്നും എൻഎസ്എസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News