പെരിയ ഇരട്ടക്കൊലപാതക കേസിലെ മുഴുവൻ കുറ്റവാളികളെയും കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ സാന്നിധ്യത്തിൽ പ്രവർത്തകർ മുദ്രാവാക്യ വിളികളോടെയാണ് സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ അടക്കമുള്ള കുറ്റവാളികളെ സ്വീകരിച്ചത്.
കമ്മ്യൂണിസ്റ്റുകാരെ തടവറ കാട്ടി പേടിപ്പിക്കണ്ടെന്നും സിപിഎമ്മുകാരനായിട്ടാണ് പ്രതികളെ കാണാനെത്തിയതെന്നും പി ജയരാജൻ പറഞ്ഞു.
കെ.വി.കുഞ്ഞിരാമൻ, മണികണ്ഠൻ ഉൾപ്പെടെ 5 സഖാക്കളെ ജയിലിനുള്ളിൽ കണ്ടു. അവർക്ക് വായിക്കാൻ പുസ്തകം നൽകിയെന്നും പി ജയരാജൻ പറഞ്ഞു. ജയിൽ ജീവിതമെന്നാൽ കമ്മ്യൂണിസ്റ്റ്കാർക്ക് പുസ്തകം വായിക്കാനുള്ള അവസരം കൂടിയാണ്. കോടതി വിധി അന്തിമമല്ല, കമ്മ്യൂണിസ്റ്റുകാരെ തടവറ കാട്ടി പേടിപ്പിക്കണ്ടെന്നും പി ജയരാജൻ പറഞ്ഞു.
Read Also: സംസ്ഥാന സ്കൂൾ കലോത്സവം; സൗജന്യ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി
രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണമെന്നാണ് സിപിഎമ്മിന്റെ കാഴ്ചപാട്. പക്ഷേ കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾക്ക് മാർക്സിസ്റ്റ് വിരുദ്ധ ജ്വരം പിടിച്ചു. സിപിഎമ്മുകാർ കൊല്ലപ്പെടുമ്പോൾ ധാർമ്മിക ബോധം കാശിക്ക് പോയോ എന്നും പി ജയരാജൻ വിമർശിച്ചു.
വിയ്യൂരിൽനിന്ന് പീതാംബരൻ ഉൾപ്പെടെ 9 പേരെ എത്തിച്ച് ഏതാണ്ട് ഒരു മണിക്കൂറിനു ശേഷമാണ് കാക്കനാട് ജയിലിൽനിന്ന് ബാക്കിയുള്ള പ്രതികളെയും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്.
കുറ്റവാളികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്.
ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികൾ തന്നെ ആവശ്യപ്പെട്ടിരുന്നു, ബന്ധുക്കൾക്കടക്കം വന്നുകാണാൻ ഇതാണ് നല്ലതെന്നും പ്രതികൾ പറഞ്ഞിരുന്നു. ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് ജയിൽ മാറ്റം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.