സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർമ്മാണ കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിൻ

ഇത് സംബന്ധിച്ച അപേക്ഷ സ്ഥാപനങ്ങള്‍ ജില്ലാ ആരോഗ്യ വിഭാഗത്തിന് സമര്‍പ്പിക്കണം

Written by - Zee Malayalam News Desk | Last Updated : May 27, 2021, 09:03 AM IST
  • കമ്പനികൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേക വാക്സിന്‍ വിതരണ കേന്ദ്രമായി രജിസ്റ്റര്‍ ചെയ്യാം
  • ഇത് വരെ 20,06,62,456 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്
  • 15,71,49,593 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 4,35,12,863 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു.
  • 45 വയസ്സിന് മുകളിലെ 34 ശതമാനത്തിലധികം ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ ലഭിച്ചത്
സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർമ്മാണ കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിൻ

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സ്വകര്യ കമ്പനികൾക്കും,വ്യവസായ സ്ഥാപനങ്ങൾക്കും കോവിഡ്  വാക്സിൻ നേരിട്ട് വാങ്ങിക്കാമെന്ന് ആരോഗ്യവകുപ്പ് ഉത്തരവ്.സ്വകാര്യ ആശുപത്രികള്‍, ഇവരുമായി ധാരണയുണ്ടാക്കിയിട്ടുള്ള വ്യവസായ സ്ഥാപനങ്ങള്‍ കമ്പനികൾ എന്നിവർക്കായിരുന്നു വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ അനുമതി നല്‍കിയത്.

അല്ലാത്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേക വാക്സിന്‍ വിതരണ കേന്ദ്രമായി രജിസ്റ്റര്‍ ചെയ്യാം. ഇത് സംബന്ധിച്ച അപേക്ഷ സ്ഥാപനങ്ങള്‍ ജില്ലാ ആരോഗ്യ വിഭാഗത്തിന് സമര്‍പ്പിക്കണം.മുന്‍കൂര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാനദണ്ഡത്തില്‍ സ്വകാര്യ ആശുപത്രികള്‍ വാങ്ങുന്ന വാക്‌സിന്‍ 18നും 45നും ഇടയിലുള്ളവര്‍ക്ക് നല്‍കാം.

Also Read: Kerala COVID Update: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിന് താഴെയെത്തി, പക്ഷെ ആശങ്കപ്പെടുത്തുന്നത് കോവിഡ് മരണ നിരക്ക്

കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം, ഇത് വരെ 20,06,62,456 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. ഇവരില്‍ 15,71,49,593 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 4,35,12,863 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു.

45 വയസ്സിന് മുകളിലെ 34 ശതമാനത്തിലധികം ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 60 വയസ്സിനു മുകളിലുള്ള ജനസംഖ്യയുടെ 42 ശതമാനത്തിലധികം പേര്‍ക്കും കുറഞ്ഞത് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News