Thiruvananthapuram: രാജ്യത്ത് പെട്രോൾ - ഡീസൽ വില (Petrol - Diesel Price) മാറ്റമില്ലാതെ തുടരുകയാണ്, ശനിയാഴ്ച പെട്രോൾ ഡീസൽ വില വീണ്ടും ഉയർന്നിരുന്നു. പെട്രോൾ വില ലിറ്ററിന് 26 പൈസയും ഡീസലിന് 30 പൈസയും വീതമാണ് കൂടിയത്. പല സംസ്ഥാനങ്ങളിലും പെട്രോൾ - ഡീസൽ വില സർവ്വക്കാല റെക്കോർഡിൽ എത്തിനിൽക്കുകയാണ്.
ആദ്യമായി മുംബൈയിൽ (Mumbai) പെട്രോൾ വില ലിറ്ററിന് 100 കടന്നു. 100.19 ആണ് മുംബൈയിലെ ഇന്നത്തെ പെട്രോൾ വില. ഡീസൽ വില 92.17 രൂപയാണ്. താനെ, നവി മുംബൈ, നാഗ്പൂർ, കോലാപ്പൂർ, നാസിക് തുടങ്ങിയ സ്ഥലങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു.
കേരളത്തിൽ ഓരോ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെയാണ് (ലിറ്ററിന് രൂപ അടിസ്ഥാനത്തിൽ)
തിരുവനന്തപുരം - 96
കൊല്ലം -95.47
പത്തനംതിട്ട -94.79
ആലപ്പുഴ - 94.47
കോട്ടയം -94.66
ഇടുക്കി -95.38
എറണാകുളം - 94.19
തൃശൂർ -94.48
പാലക്കാട് - 94.99
മലപ്പുറം -94.71
കോഴിക്കോട് -94.63
കണ്ണൂർ -94.40
വയനാട്- 95.31
കാസർകോട് - 95.33
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ (Delhi) പെട്രോൾ വില ലിറ്ററിന് 94 രൂപയായി. ഡീസൽ വില ലിറ്ററിന് ലിറ്ററിന് 84.89 രൂപയായി. ഒരു മാസത്തിനടിയിൽ പതിനഞ്ചാം തവണയാണ് രാജ്യത്ത് പെട്രോൾ - ഡീസൽ വില വർധിച്ചത്.
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...